---
title: "ബഹ്റൈനിൽ വാഹനാപകടം: രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം"
english_title: "Two pedestrians killed in Bahrain road accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347719/two-pedestrians-killed-in-bahrain-road-accident-new"
published_at: "2026-03-14T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b54470409b3_accident.jpg"
keywords: []
---

# ബഹ്റൈനിൽ വാഹനാപകടം: രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം

> **Lead Summary:** **മനാമ: ** ബഹ്റൈനിലെ അൽ സഹ് ല റോഡിൽ ജിദ്ഹാഫ്സ് മേഖലക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം . റോഡരികിൽ നിൽക്കുകയായിരുന്ന 38ഉം 43ഉം വയസ്സുള്ള രണ്ട് വ്യക്തികളാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**മനാമ: ** ബഹ്റൈനിലെ അൽ സഹ് ല റോഡിൽ ജിദ്ഹാഫ്സ് മേഖലക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം . റോഡരികിൽ നിൽക്കുകയായിരുന്ന 38ഉം 43ഉം വയസ്സുള്ള രണ്ട് വ്യക്തികളാണ് അപകടത്തിൽപ്പെട്ടത്.

ഒരു സ്വകാര്യ കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം ഇവർ നിൽക്കുകയായിരുന്ന ഇടത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരണപ്പെട്ടു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായി അധികൃതർ സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347719/two-pedestrians-killed-in-bahrain-road-accident-new)