---
title: "യുഎഇയിൽ മിസൈൽ ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 45 പേർ അറസ്റ്റിൽ"
english_title: "Footage of missile attack circulated in UAE; 45 arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347842/footage-of-missile-attack-circulated-in-uae-45-arrested"
published_at: "2026-03-15T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b670cf4e4ae_4.jpg"
keywords: []
---

# യുഎഇയിൽ മിസൈൽ ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 45 പേർ അറസ്റ്റിൽ

> **Lead Summary:** **യുഎഇ: **യുഎഇയിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്.

## Article Content

**യുഎഇ: **യുഎഇയിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതും ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കുന്നതുമായ വിവരങ്ങൾ പങ്കുവെച്ചതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്. ഇതിനുപുറമെ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ സ്ഫോടന ദൃശ്യങ്ങൾ നിർമ്മിച്ച് യഥാർത്ഥ സംഭവമെന്ന പേരിൽ പ്രചരിപ്പിച്ച 10 പേരെ കൂടി അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറൽ ഉത്തരവിട്ടിട്ടുണ്ട്.

ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്ക് ഒരു വർഷം തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സൈനിക നീക്കങ്ങളോ അപകട ദൃശ്യങ്ങളോ പകർത്തുന്നത് യുഎഇ സൈബർ നിയമപ്രകാരം കടുത്ത കുറ്റകൃത്യമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347842/footage-of-missile-attack-circulated-in-uae-45-arrested)