---
title: "ഒമാനിൽ വാഹനാപകടം: തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Road accident in Oman Tamil Nadu native dies tragically"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347946/road-accident-in-oman-tamil-nadu-native-dies-tragically"
published_at: "2026-03-16T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b784fc71a58_Oman_Tamil_Nadu_native_dies_tragically.jpg"
keywords: []
---

# ഒമാനിൽ വാഹനാപകടം: തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട് സ്വദേശി മരിച്ചു. കള്ളക്കുറിച്ചി ചിന്നസേലം മാധവച്ചേരി സ്വദേശി തമിഴരശൻ ആണ് മരിച്ചത്. ഒമാനിലെ യൂറോ പോസ്റ്റെക് ഇന്റർനാഷണൽ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

## Article Content

മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട് സ്വദേശി മരിച്ചു. കള്ളക്കുറിച്ചി ചിന്നസേലം മാധവച്ചേരി സ്വദേശി തമിഴരശൻ ആണ് മരിച്ചത്. ഒമാനിലെ യൂറോ പോസ്റ്റെക് ഇന്റർനാഷണൽ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

ജബൽ അഖ്ദറിൽ നിന്നും നിസ്‍വയിലേക്കുള്ള യാത്രാമധ്യേ ജബൽ അഖദറിനു താഴ്വാരത്തുള്ള സൂക്ക് പരിസരത്ത് വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ തമിഴരസൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന രണ്ടുപേർ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

രാമസ്വാമിയാണ് തമിഴരശന്റെ പിതാവ്. മാതാവ്: ഉണ്ണാമലൈ. ഭാര്യ: വെള്ളാച്ചി. തമിഴരശന് രണ്ട് മക്കളുണ്ട്. മസ്കത്തിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347946/road-accident-in-oman-tamil-nadu-native-dies-tragically)