---
title: "ഒമാൻ എയർ ഒൻപത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി"
english_title: "Oman Air temporarily cancels services to nine cities"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348058/oman-air-temporarily-cancels-services-to-nine-cities"
published_at: "2026-03-16T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7d0d5330cb_15.jpg"
keywords: []
---

# ഒമാൻ എയർ ഒൻപത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി

> **Lead Summary:** **മസ്‌കത്ത്:** മേഖലയിലെ വ്യോമാതിർത്തി നിയന്ത്രണങ്ങളെത്തുടർന്ന് മാർച്ച് 31 വരെ ഒൻപത് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ എയർ നിർത്തിവച്ചു. അമ്മാൻ, ദുബായ്, ബഹ്‌റൈൻ, ദോഹ, ദമ്മാം, കുവൈത്ത്, കോപ്പൻഹേഗൻ, ബാഗ്ദാദ്, ഖസബ് എന്നീ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളെയാണ് ഈ തീരുമാനം ബാധിക്കുക.

## Article Content

**മസ്‌കത്ത്:** മേഖലയിലെ വ്യോമാതിർത്തി നിയന്ത്രണങ്ങളെത്തുടർന്ന് മാർച്ച് 31 വരെ ഒൻപത് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ എയർ നിർത്തിവച്ചു. അമ്മാൻ, ദുബായ്, ബഹ്‌റൈൻ, ദോഹ, ദമ്മാം, കുവൈത്ത്, കോപ്പൻഹേഗൻ, ബാഗ്ദാദ്, ഖസബ് എന്നീ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളെയാണ് ഈ തീരുമാനം ബാധിക്കുക.

പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ താൽക്കാലിക ക്രമീകരണമെന്നും എന്നാൽ മറ്റ് റൂട്ടുകളിലെ വിമാനങ്ങൾ കൃത്യസമയത്ത് തന്നെ സർവീസ് നടത്തുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യാർത്ഥം നെറ്റ്‌വർക്കിലെ മറ്റ് ഭാഗങ്ങളിൽ അധിക സർവീസുകൾ നടത്തുന്നുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348058/oman-air-temporarily-cancels-services-to-nine-cities)