---
title: "മദീനയിലേക്കുള്ള യാത്രയ്ക്കിടെ  വാഹനാപകടം; ​ പതിമൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം, നാലുപേർക്ക്​ പരിക്ക്​"
english_title: "Telangana family on their way to Madinah meets with a car accident, 13-year-old dies, four injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348080/telangana-family-on-their-way-to-madinah-meets-with-a-car-accident-13-year-old-dies-four-injured-new"
published_at: "2026-03-16T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7e0953e339_accident.jpg"
keywords: []
---

# മദീനയിലേക്കുള്ള യാത്രയ്ക്കിടെ  വാഹനാപകടം; ​ പതിമൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം, നാലുപേർക്ക്​ പരിക്ക്​

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ അൽ ഖസീമിന് സമീപമുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. റിയാദ് അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വാജിഹ ഫാത്തിമ ആണ് മരിച്ചത് . മദീന സന്ദർശനത്തിനായി തെലങ്കാന ഹൈദരാബാദ് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ അൽ ഖസീമിന് സമീപമുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. റിയാദ് അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വാജിഹ ഫാത്തിമ ആണ് മരിച്ചത് . മദീന സന്ദർശനത്തിനായി തെലങ്കാന ഹൈദരാബാദ് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

വാജിഹ ഫാത്തിമയും മാതാപിതാക്കളും സഹോദരങ്ങളും അടക്കം അഞ്ചുപേരടങ്ങിയ കുടുംബം റിയാദിൽനിന്ന്​ മദീന ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടസ്ഥലത്തുവെച്ച് തന്നെ വാജിഹ ഫാത്തിമ മരിച്ചു. പിതാവ്​ മുഹമ്മദ്​ ഖാലിദ്​, മാതാവ്​ അസ്​മ ഷാർക്ക്​, സഹോദരങ്ങളായ മുഹമ്മദ്​ സഅദ് (11​)​, ഇളയ ​സഹോദരി അമീറ (നാല്​) എന്നിവർക്ക്​ ഗുരുതരമായി പരിക്കേറ്റു.

ശരീരമാസകലം സാരമായ പരിക്കുകളോടെ മുഹമ്മദ്​ ഖാലിദും ശരീരത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഒടിവുകൾ സംഭവിച്ച നിലയിൽ അസ്​മയും മുഹമ്മദ്​ സഅദും ബുറൈദയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അമീറ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുഹമ്മദ്​ സഅദ്​ അൽയാസ്​മിൻ സ്​കൂളിൽ ആറാം ക്ലാസ്​ വിദ്യാർഥിയാണ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348080/telangana-family-on-their-way-to-madinah-meets-with-a-car-accident-13-year-old-dies-four-injured-new)