---
title: "ഈദുൽ ഫിത്തർ; മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ബഹ്റൈൻ"
english_title: "bahrain eid al fitr holiday ministries government offices"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348168/bahrain-eid-al-fitr-holiday-ministries-government-offices"
published_at: "2026-03-17T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8e62bd41c8_eid_ul_fitar.jpg"
keywords: []
---

# ഈദുൽ ഫിത്തർ; മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ബഹ്റൈൻ

> **Lead Summary:** മനാമ: ബഹ്‌റൈനിൽ ഈദ് അൽ ഫിത്ർ (ചെറിയ പെരുന്നാൾ) പ്രമാണിച്ചുള്ള ഔദ്യോഗിക അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചെറിയ പെരുന്നാൾ ദിനത്തിലും തുടർന്നുള്ള രണ്ട് ദിവസങ്ങളിലും രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

## Article Content

മനാമ: ബഹ്‌റൈനിൽ ഈദ് അൽ ഫിത്ർ (ചെറിയ പെരുന്നാൾ) പ്രമാണിച്ചുള്ള ഔദ്യോഗിക അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചെറിയ പെരുന്നാൾ ദിനത്തിലും തുടർന്നുള്ള രണ്ട് ദിവസങ്ങളിലും രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

ഈദ് മാർച്ച് 20 വെള്ളിയാഴ്ച ആണെങ്കിൽ, മാർച്ച് 20 (വെള്ളി) മുതൽ മാർച്ച് 24 (ചൊവ്വ) വരെയായാണ് അവധി. പെരുന്നാൾ അവധി ദിവസങ്ങൾ വെള്ളി, ശനി എന്നീ വാരാന്ത്യ ദിനങ്ങളിലാണ് വരുന്നതെങ്കിൽ, അതിന് പകരമായി രണ്ട് അധിക ദിവസങ്ങൾ കൂടി അവധി നൽകുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. പെരുന്നാൾ ദിനങ്ങളിൽ വാരാന്ത്യ അവധി വരുന്നതിനാൽ, ബഹ്‌റൈനിലെ സർക്കാർ ജീവനക്കാർക്ക് ഇത്തവണ നീണ്ട അവധി ലഭിക്കാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348168/bahrain-eid-al-fitr-holiday-ministries-government-offices)