---
title: "കുവൈത്ത് കസ്റ്റംസിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ; ജാഗ്രത പാലിക്കാൻ നിർദ്ദേശം"
english_title: "Do not reply to fake emails - Customs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348197/do-not-reply-to-fake-emails-customs-new"
published_at: "2026-03-17T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b900e398e02_warning.jpg"
keywords: []
---

# കുവൈത്ത് കസ്റ്റംസിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

> **Lead Summary:** **കുവൈത്ത് സിറ്റി: **വ്യാജ ഇമെയിലുകൾക്കും അനൗദ്യോഗിക വെബ്‌സൈറ്റുകൾക്കുമെതിരെ കുവൈത്ത് കസ്റ്റംസ് മുന്നറിയിപ്പ്. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ പേരിൽ എത്തുന്ന വ്യാജ ഇമെയിലുകൾ, സന്ദേശങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയുമായി ഇടപഴകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **വ്യാജ ഇമെയിലുകൾക്കും അനൗദ്യോഗിക വെബ്‌സൈറ്റുകൾക്കുമെതിരെ കുവൈത്ത് കസ്റ്റംസ് മുന്നറിയിപ്പ്. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ പേരിൽ എത്തുന്ന വ്യാജ ഇമെയിലുകൾ, സന്ദേശങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയുമായി ഇടപഴകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

ഇത്തരം ഇമെയിലുകൾക്കോ ​​സന്ദേശങ്ങൾക്കോ ​​മറുപടി നൽകാതിരിക്കുക, വിശ്വസനീയമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, അനൗദ്യോഗിക കക്ഷികൾക്ക് വ്യക്തിഗത അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ നൽകാതിരിക്കുക എന്നിവ ശ്രദ്ധിക്കണമെന്നും അതോറിറ്റി ഉണർത്തി.

സഹൽ ആപ്പ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നീ രണ്ട് നിയമാനുസൃത മാർഗങ്ങൾ മാത്രമേ ഇലക്ട്രോണിക് ഇടപാടുകൾക്ക് കസ്റ്റംസിന് ഉള്ളതെന്നും വ്യക്തമാക്കി. കസ്റ്റംസിന്റെ പേരിൽ വ്യാജ ലിങ്കുകൾ പ്രചരിക്കുന്ന റിപ്പോർട്ടുകളെ തുടർന്നാണ് മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348197/do-not-reply-to-fake-emails-customs-new)