---
title: "അബൂദബിയിൽ മലപ്പുറം സ്വദേശി അന്തരിച്ചു"
english_title: "A Malappuram native passed away in Abu Dhabi."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348282/a-malappuram-native-passed-away-in-abu-dhabi"
published_at: "2026-03-17T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b961a2c4672_9.jpg"
keywords: []
---

# അബൂദബിയിൽ മലപ്പുറം സ്വദേശി അന്തരിച്ചു

> **Lead Summary:** **അബൂദബി: **ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം എടരിക്കോട് സ്വദേശി മുഹമ്മദ് ഷാഫി അബൂദബിയിൽ അന്തരിച്ചു. എടരിക്കോട് അരീക്കൽ തോട്ടത്തിൽ അബ്ദുറഹ്മാന്റെ മകനായ ഇദ്ദേഹം പത്ത് വർഷത്തിലധികമായി അബൂദബിയിൽ പി.ആർ.ഒ ആയി ജോലി ചെയ്തുവരികയായിരുന്നു.

## Article Content

**അബൂദബി: **ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം എടരിക്കോട് സ്വദേശി മുഹമ്മദ് ഷാഫി അബൂദബിയിൽ അന്തരിച്ചു. എടരിക്കോട് അരീക്കൽ തോട്ടത്തിൽ അബ്ദുറഹ്മാന്റെ മകനായ ഇദ്ദേഹം പത്ത് വർഷത്തിലധികമായി അബൂദബിയിൽ പി.ആർ.ഒ ആയി ജോലി ചെയ്തുവരികയായിരുന്നു.

ഐ.സി.എഫ് നാദ്സിയ ഡിവിഷൻ പബ്ലിക് റിലേഷൻ സെക്രട്ടറിയായിരുന്നു. ആർ.എസ്.സി അബൂദബി സിറ്റി സെക്രട്ടറിയായും, കോട്ടക്കൽ ഡിവിഷൻ എസ്.എസ്.എഫ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: പാത്തുമ്മു. ഭാര്യ: നുസ്രത്ത്. മക്കൾ: സഫുവാൻ ഷാഫി, സുബൈൻ ഷാഫി, നൂറ ഫാത്തിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഐ.സി.എഫ് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348282/a-malappuram-native-passed-away-in-abu-dhabi)