---
title: "അൽ ഖർജിൽ ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സിവിൽ ഡിഫൻസ് നിർദ്ദേശം"
english_title: "Al Kharj alert; Civil Defense advises to move to safer places"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348299/al-kharj-alert-civil-defense-advises-to-move-to-safer-places"
published_at: "2026-03-17T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b98bcb5b30b_19.jpg"
keywords: []
---

# അൽ ഖർജിൽ ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സിവിൽ ഡിഫൻസ് നിർദ്ദേശം

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ അൽ ഖർജ് മേഖലയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന അപകടസാധ്യത കണക്കിലെടുത്ത് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകി. നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിങ് സംവിധാനം വഴിയാണ് പ്രദേശവാസികൾക്ക് ജാഗ്രതാ സന്ദേശം കൈമാറിയത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ അൽ ഖർജ് മേഖലയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന അപകടസാധ്യത കണക്കിലെടുത്ത് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകി. നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിങ് സംവിധാനം വഴിയാണ് പ്രദേശവാസികൾക്ക് ജാഗ്രതാ സന്ദേശം കൈമാറിയത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് ഉടൻ മാറണമെന്നും നിർദ്ദേശമുണ്ട്. കെട്ടിടങ്ങൾക്കുള്ളിലോ സുരക്ഷിതമായ മുറികൾക്കുള്ളിലോ അഭയം തേടണം. ജനലുകൾക്കും ചില്ലുവാതിലുകൾക്കും അരികിൽ നിൽക്കുന്നത് ഒഴിവാക്കണം. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെ പുറത്തിറങ്ങരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.

കൂടാതെ, അപകടസ്ഥലങ്ങളിൽ ഫോട്ടോ എടുക്കാനോ വീഡിയോ പകർത്താനോ വേണ്ടി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാനും നിർദ്ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348299/al-kharj-alert-civil-defense-advises-to-move-to-safer-places)