---
title: "പശ്ചിമേഷ്യൻ സംഘർഷം; യുഎഇയ്ക്ക് പിന്നാലെ ഖത്തറിലും ഈദ് ഗാഹില്ല, ഈദ് നമസ്കാരം പള്ളികളിൽ മാത്രം നടത്തണമെന്ന് ഉത്തരവ്"
english_title: "west asia conflict qatar eid prayer mosques only no eidgah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348344/west-asia-conflict-qatar-eid-prayer-mosques-only-no-eidgah"
published_at: "2026-03-18T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba360435e4a_eid_prayer.jpg"
keywords: []
---

# പശ്ചിമേഷ്യൻ സംഘർഷം; യുഎഇയ്ക്ക് പിന്നാലെ ഖത്തറിലും ഈദ് ഗാഹില്ല, ഈദ് നമസ്കാരം പള്ളികളിൽ മാത്രം നടത്തണമെന്ന് ഉത്തരവ്

> **Lead Summary:** **ഖത്തർ: [**പശ്ചിമേഷ്യൻ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്കാരം പള്ളികളിൽ മാത്രമായി നടത്തണമെന്ന് ഖത്തർ. യുഎഇയ്ക്ക് പിന്നാലെയാണ് ഖത്തറും ഈദുൽ ഫിത്തർ നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. ഖത്തറിൽ ജുമുഅ നടക്കുന്ന പള്ളികളിൽ മാത്രമായിരിക്കും പെരുന്നാൾ നമസ്കാരം. നമസ്കാരവും ഖുതുബയും പതിനഞ്ച് മിനിറ്റിനകം തീർക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

## Article Content

**ഖത്തർ: [**പശ്ചിമേഷ്യൻ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്കാരം പള്ളികളിൽ മാത്രമായി നടത്തണമെന്ന് ഖത്തർ. യുഎഇയ്ക്ക് പിന്നാലെയാണ് ഖത്തറും ഈദുൽ ഫിത്തർ നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. ഖത്തറിൽ ജുമുഅ നടക്കുന്ന പള്ളികളിൽ മാത്രമായിരിക്കും പെരുന്നാൾ നമസ്കാരം. നമസ്കാരവും ഖുതുബയും പതിനഞ്ച് മിനിറ്റിനകം തീർക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ഈദ് ​ഗാഹുകളിലെ കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് യുഎഇ മതകാര്യമന്ത്രാലയം അറിയിച്ചു. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും നമസ്കാരത്തിനായി പള്ളികളിൽ നേരത്തെ എത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

റമദാൻ 29-ന് (മാർച്ച് 18) യുഎഇയിലെ ചന്ദ്രദർശന സമിതി ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കും. ബുധനാഴ്ച മാസപ്പിറവി കണ്ടാൽ മാർച്ച് 19 വ്യാഴാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കും. ഇനി ചന്ദ്രനെ കണ്ടില്ലെങ്കിൽ, റമദാൻ 30 പൂർത്തിയാക്കി മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷം റമദാൻ 30 ദിവസം പൂർത്തിയാകാനാണ് സാധ്യത. ഇത് ശരിയാണെങ്കിൽ, മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്തർ ആചരിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348344/west-asia-conflict-qatar-eid-prayer-mosques-only-no-eidgah)