---
title: "റിയാദിൽ വരുംദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷകർ"
english_title: "Heavy rain expected in Riyadh in the coming days; Meteorologists issue warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348435/heavy-rain-expected-in-riyadh-in-the-coming-days-meteorologists-issue-warning"
published_at: "2026-03-18T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba7a1ba12bc_Meteorologists_issue_warning.jpg"
keywords: []
---

# റിയാദിൽ വരുംദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷകർ

> **Lead Summary:** റിയാദ്: റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. റിയാദ് പ്രവിശ്യയിൽ ബുധനാഴ്ച മുതൽ മാർച്ച് 23 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

## Article Content

റിയാദ്: റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. റിയാദ് പ്രവിശ്യയിൽ ബുധനാഴ്ച മുതൽ മാർച്ച് 23 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

പ്രത്യേകിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കൊപ്പം ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

റിയാദ് നഗരം, അൽ ദലം, അൽ മുസാഹ്മിയ, ദിർമ, മറാത്ത്, ഷഖ്‌റ, അൽ ഗാത്, അൽ സുൽഫി, അൽ മജ്മഅ, താദിഖ്, ഹുറൈംല, ദറഇയ, റുമാഹ്, അഫീഫ്, ദവാദ്മി, അൽ ഖുവയ്യ, അൽ റൈൻ, ഹവ്ത ബാനി തമീം, അൽ ഹരീഖ്, അൽ ഖർജ് തുടങ്ങിയ പ്രദേശങ്ങളെയാണ് പ്രധാനമായും മഴ ബാധിക്കുക.

കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേദേശിച്ചു. സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മഴയുള്ള സമയങ്ങളിൽ വെള്ളക്കെട്ടുകൾ ഉള്ള സ്ഥലങ്ങളിൽനിന്നും മറ്റും വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഈ മഴ രാജ്യത്തിന് അനുഗ്രഹമാകട്ടെ എന്ന് ആശംസിച്ച സിവിൽ ഡിഫൻസ്, പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പൂർണ സഹകരണം ഉറപ്പാക്കണമെന്നും വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348435/heavy-rain-expected-in-riyadh-in-the-coming-days-meteorologists-issue-warning)