---
title: "റിയാദിലെ കിങ്​ ഫഹദ് ഹൈവേയിൽ ഗതാഗത നിയന്ത്രണം"
english_title: "Traffic restrictions on King Fahd Highway in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348510/traffic-restrictions-on-king-fahd-highway-in-riyadh"
published_at: "2026-03-19T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb5852a6709_ROAD.jpg"
keywords: []
---

# റിയാദിലെ കിങ്​ ഫഹദ് ഹൈവേയിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **റിയാദ്: **സൗദി തലസ്ഥാനത്തെ പ്രധാന റോഡായ കിങ്​ ഫഹദ് ഹൈവേയിൽ വരും ദിവസങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നു. നഗരത്തിലെ അത്യാധുനിക പദ്ധതിയായ സ്പോർട്സ് ബൊളിവാർഡിന്റെ നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

## Article Content

**റിയാദ്: **സൗദി തലസ്ഥാനത്തെ പ്രധാന റോഡായ കിങ്​ ഫഹദ് ഹൈവേയിൽ വരും ദിവസങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നു. നഗരത്തിലെ അത്യാധുനിക പദ്ധതിയായ സ്പോർട്സ് ബൊളിവാർഡിന്റെ നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

ശനി, ഞായർ ദിവസങ്ങളിൽ (മാർച്ച് 21, 22) നോർത്തേൺ റിങ്​ റോഡിനും അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡിനും ഇടയിലുള്ള പാതയാണ് ഭാഗികമായി അടച്ചിടുക. ഈ രണ്ട് ദിവസങ്ങളിലും പുലർച്ചെ അഞ്ചിന്​ ആരംഭിക്കുന്ന നിയന്ത്രണം രാവിലെ ഒമ്പത്​ വരെ നീണ്ടുനിൽക്കും. പദ്ധതി പ്രദേശത്തെ കൂറ്റൻ ഇലക്ട്രിക് ടവറുകൾ നീക്കം ചെയ്യുന്ന ജോലികളാണ് ഈ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുക.

ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി യാത്രക്കാർ നിർബന്ധമായും ബദൽ പാതകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇതിനായി പ്രസിദ്ധീകരിച്ചിട്ടുള്ള റൂട്ട് മാപ്പുകൾ ശ്രദ്ധിക്കണമെന്നും സുഗമമായ വാഹനപ്രവാഹം ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സ്പോർട്സ് ബൊളിവാർഡ് പ്രോജക്ട് അധികൃതർ വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348510/traffic-restrictions-on-king-fahd-highway-in-riyadh)