---
title: "പെരുന്നാളാഘോഷം; സുരക്ഷാ മുൻകരുതലുകളുമായി അബുദാബി പൊലീസും സിവിൽ ഡിഫൻസും"
english_title: "Eid celebrations Abu Dhabi Police and Civil Defense take security precautions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348587/eid-celebrations-abu-dhabi-police-and-civil-defense-take-security-precautions"
published_at: "2026-03-19T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbb134869dc_abudhabi_police.jpg"
keywords: []
---

# പെരുന്നാളാഘോഷം; സുരക്ഷാ മുൻകരുതലുകളുമായി അബുദാബി പൊലീസും സിവിൽ ഡിഫൻസും

> **Lead Summary:** **അബുദാബി: [ **പെരുന്നാൾ ആഘോഷവേളയിൽ പൊതുജനങ്ങളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും. ആഹ്ലാദ പൂർണമായ റമസാൻ മാസത്തിന് ശേഷമെത്തുന്ന പെരുന്നാൾ ദിനങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

## Article Content

**അബുദാബി: [ **പെരുന്നാൾ ആഘോഷവേളയിൽ പൊതുജനങ്ങളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും. ആഹ്ലാദ പൂർണമായ റമസാൻ മാസത്തിന് ശേഷമെത്തുന്ന പെരുന്നാൾ ദിനങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

**∙പ്രധാന സുരക്ഷാ നിർദേശങ്ങൾ**

∙എമർജൻസി വാഹനങ്ങൾക്ക് മുൻഗണന: ആംബുലൻസ്, ഫയർഫോഴ്‌സ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ വഴിയൊരുക്കുക.

∙പടക്കങ്ങൾ ഒഴിവാക്കുക: അപകടസാധ്യത കണക്കിലെടുത്ത് പടക്കങ്ങളുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം.

∙ജാഗ്രതയോടെയുള്ള ഡ്രൈവിങ്: ആഘോഷവേളയിലെ തിരക്ക് പരിഗണിച്ച് റോഡുകളിൽ ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കുക.

∙കുട്ടികളുടെ സുരക്ഷ: പൊതുസ്ഥലങ്ങളിലും മറ്റും കുട്ടികളെ തനിയെ വിടരുത്. മുതിർന്നവരുടെ കൃത്യമായ മേൽനോട്ടം ഉറപ്പാക്കണം.

ആഘോഷങ്ങൾക്കിടയിൽ എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളോ ആശങ്കകളോ ശ്രദ്ധയിൽപ്പെട്ടാൽ 800-2626 എന്ന നമ്പറിൽ ഉടൻ റി‌പ്പോർട്ട് ചെയ്യണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. നിയമങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായി പെരുന്നാൾ ആഘോഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348587/eid-celebrations-abu-dhabi-police-and-civil-defense-take-security-precautions)