---
title: "കോഴിക്കോട് സ്വദേശി യുവാവ് ഹൃദയാഘാതം മൂലം ദമാമിൽ അന്തരിച്ചു"
english_title: "A young man from Kozhikode died of a heart attack in Dammam."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348656/a-young-man-from-kozhikode-died-of-a-heart-attack-in-dammam"
published_at: "2026-03-19T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbf0534a45d_kozhikode_native.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി യുവാവ് ഹൃദയാഘാതം മൂലം ദമാമിൽ അന്തരിച്ചു

> **Lead Summary:** **ദമാം : [** പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമാമിൽ അന്തരിച്ചു. കോഴിക്കോട്, താമരശ്ശേരി, പുതുപ്പാടി സ്വദേശി മറ്റത്തൂർ വീട്ടിൽ, ഷംസു ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ നോമ്പ് തുറന്നതിനു ശേഷം റൂമിലേക്ക് മടങ്ങുമ്പോൾ ദമാമിലെ സീക്കോ ബിൽഡിങ്ങിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ റെഡ്ക്രസന്റിന്റെ സഹായത്തോടെ റൌദ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

## Article Content

**ദമാം : [** പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമാമിൽ അന്തരിച്ചു. കോഴിക്കോട്, താമരശ്ശേരി, പുതുപ്പാടി സ്വദേശി മറ്റത്തൂർ വീട്ടിൽ, ഷംസു ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ നോമ്പ് തുറന്നതിനു ശേഷം റൂമിലേക്ക് മടങ്ങുമ്പോൾ ദമാമിലെ സീക്കോ ബിൽഡിങ്ങിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ റെഡ്ക്രസന്റിന്റെ സഹായത്തോടെ റൌദ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി അറാർ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന ഷംസു ഒരു മാസം മുൻപാണ് ദമാമിലേക്ക് പുതിയ ജോലി തേടി താമസം മാറി എത്തിയത്. റയിൻകുട്ടി,കദീശാ റയിൻകുട്ടി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. പി.എം.ഷാമിത, മക്കൾ. ഷാമിൻ ഷംസു, മുഹമ്മദ് ഷാബിൻ, ഷമാസ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348656/a-young-man-from-kozhikode-died-of-a-heart-attack-in-dammam)