---
title: "പെരുന്നാൾ ദിനത്തിൽ സൗദിയെ ലക്ഷ്യം വെച്ച് 26 ഡ്രോണുകൾ, ആക്രമണം തകർത്ത് വ്യോമസേന"
english_title: "IAF foils 26 drone attacks targeting Saudi Arabia on Eid"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348763/iaf-foils-26-drone-attacks-targeting-saudi-arabia-on-eid"
published_at: "2026-03-20T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd032c421b8_IAF_foils_26_drone_attacks_targeting_Saudi_Arabia_on_Eid.jpg"
keywords: []
---

# പെരുന്നാൾ ദിനത്തിൽ സൗദിയെ ലക്ഷ്യം വെച്ച് 26 ഡ്രോണുകൾ, ആക്രമണം തകർത്ത് വ്യോമസേന

> **Lead Summary:** റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ടെത്തിയ 26 ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തകർത്തു. കിഴക്കൻ പ്രവിശ്യയിൽ 25 ഡ്രോണുകളും അൽ ജൗഫ് മേഖലയിൽ ഒരു ഡ്രോണുമാണ് വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു ആക്രമണശ്രമം നടന്നത്.

## Article Content

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ടെത്തിയ 26 ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തകർത്തു. കിഴക്കൻ പ്രവിശ്യയിൽ 25 ഡ്രോണുകളും അൽ ജൗഫ് മേഖലയിൽ ഒരു ഡ്രോണുമാണ് വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു ആക്രമണശ്രമം നടന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന് നേരെ വർധിച്ചുവരുന്ന ആക്രമണശ്രമങ്ങളെ സൗദി വ്യോമസേന ശക്തമായാണ് പ്രതിരോധിക്കുന്നത്. വ്യാഴാഴ്ച റിയാദ്, കിഴക്കൻ പ്രവിശ്യ, യാൻബു എന്നിവിടങ്ങളിലായി 35 ഡ്രോണുകളും 3 മിസൈലുകളും തകർത്തിരുന്നു. ഇതിനെത്തുടർന്ന് കിഴക്കൻ പ്രവിശ്യ, യാൻബു, അൽ-ഖർജ് എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348763/iaf-foils-26-drone-attacks-targeting-saudi-arabia-on-eid)