---
title: "ആകാശ എയർ; കോഴിക്കോട് – ജിദ്ദ സർവീസ് ഇന്നുമുതൽ"
english_title: "Akash Air Kozhikode - Jeddah service from today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348780/akash-air-kozhikode-jeddah-service-from-today"
published_at: "2026-03-20T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd117d0280f_aakash_air.jpg"
keywords: []
---

# ആകാശ എയർ; കോഴിക്കോട് – ജിദ്ദ സർവീസ് ഇന്നുമുതൽ

> **Lead Summary:** **ജിദ്ദ : [ ** ആകാശ എയറിന്റെ കോഴിക്കോട് – ജിദ്ദ സർവീസ് ഇന്നു തുടങ്ങും. ആകാശ എയർ കോഴിക്കോട്ടുനിന്ന് ആരംഭിക്കുന്ന ആദ്യ രാജ്യാന്തര സർവീസ് ആണ് ജിദ്ദയിലേക്ക്. നിലവിൽ കോഴിക്കോട് –ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്. ജിദ്ദയിലേക്ക് എല്ലാ ദിവസവും സർവീസ് ഉണ്ടാകും. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വൈകിട്ട് 6.55ന് പുറപ്പെട്ട്, പ്രാദേശിക സമയം 10.50ന് ജിദ്ദയിലെത്തും. പ്രാദേശിക സമയം രാവിലെ 9.10ന് ജിദ്ദയിൽനിന്നു പുറപ്പെട്ട് വൈകിട്ട് 5.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തും.

## Article Content

**ജിദ്ദ : [ ** ആകാശ എയറിന്റെ കോഴിക്കോട് – ജിദ്ദ സർവീസ് ഇന്നു തുടങ്ങും. ആകാശ എയർ കോഴിക്കോട്ടുനിന്ന് ആരംഭിക്കുന്ന ആദ്യ രാജ്യാന്തര സർവീസ് ആണ് ജിദ്ദയിലേക്ക്. നിലവിൽ കോഴിക്കോട് –ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്. ജിദ്ദയിലേക്ക് എല്ലാ ദിവസവും സർവീസ് ഉണ്ടാകും. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വൈകിട്ട് 6.55ന് പുറപ്പെട്ട്, പ്രാദേശിക സമയം 10.50ന് ജിദ്ദയിലെത്തും. പ്രാദേശിക സമയം രാവിലെ 9.10ന് ജിദ്ദയിൽനിന്നു പുറപ്പെട്ട് വൈകിട്ട് 5.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തും.

ഇക്കഴിഞ്ഞ 13ന് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചതായിരുന്നു കോഴിക്കോട് – ജിദ്ദ സർവീസ്. വ്യോമപാതയിലെ നിയന്ത്രണങ്ങൾമൂലമാണ് മാറ്റിയത്. ജിദ്ദയിലേക്ക് ആകാശ എയർകൂടി സർവീസ് ആരംഭിക്കുന്നതോടെ, കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്ന സ്വകാര്യ ഹജ് തീർഥാടകർക്കും ഉംറ തീർഥാടകർക്കും പ്രവാസികൾക്കും വലിയ ആശ്വാസമാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348780/akash-air-kozhikode-jeddah-service-from-today)