---
title: "പൊലീസുകാരെന്ന വ്യാജേന ബിസിനസുകാരനെ തടഞ്ഞുനിർത്തി പണം തട്ടി; ദുബായിൽ അഞ്ചംഗ സംഘത്തിന് തടവ്"
english_title: "Five member gang arrested in Dubai for impersonating police officers and defrauding businessman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348781/five-member-gang-arrested-in-dubai-for-impersonating-police-officers-and-defrauding-businessman"
published_at: "2026-03-20T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd123306e80_jailled.jpg"
keywords: []
---

# പൊലീസുകാരെന്ന വ്യാജേന ബിസിനസുകാരനെ തടഞ്ഞുനിർത്തി പണം തട്ടി; ദുബായിൽ അഞ്ചംഗ സംഘത്തിന് തടവ്

> **Lead Summary:** **ദുബായ്: [ **ബിസിനസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ അഞ്ചംഗ സംഘത്തിന് ദുബായ് ക്രിമിനൽ കോടതി 6 മാസം തടവും 6 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. കൂടാതെ നഷ്ടപരിഹാരമായി 50,000 ദിർഹവും നൽകണം. ശിക്ഷയ്ക്കു ശേഷം ഇവരെ നാടുകടത്തും.

## Article Content

**ദുബായ്: [ **ബിസിനസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ അഞ്ചംഗ സംഘത്തിന് ദുബായ് ക്രിമിനൽ കോടതി 6 മാസം തടവും 6 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. കൂടാതെ നഷ്ടപരിഹാരമായി 50,000 ദിർഹവും നൽകണം. ശിക്ഷയ്ക്കു ശേഷം ഇവരെ നാടുകടത്തും.

പൊലീസുകാരെന്ന വ്യാജേന ബിസിനസുകാരനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഘം ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ബാങ്ക് കാർഡുകളും 6 ലക്ഷം ദിർഹം അടങ്ങിയ ബാഗും കൈക്കലാക്കുകയായിരുന്നു. ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കാണിക്കാതെ പരിശോധന നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പു നൽകി. പ്രതികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348781/five-member-gang-arrested-in-dubai-for-impersonating-police-officers-and-defrauding-businessman)