---
title: "ഈദുല്‍ ഫിത്‌ര്‍ ദിനത്തിലും ആക്രമണങ്ങള്‍ ഒഴിയാതെ പശ്ചിമേഷ്യ; സൗദി അറേബ്യയിൽ ഒരു ഇന്ത്യക്കാരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എംബസി"
english_title: "Indian killed in attack in Saudi Arabia says embassy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348809/indian-killed-in-attack-in-saudi-arabia-says-embassy"
published_at: "2026-03-20T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd2ada8acec_middile_east_attack.jpg"
keywords: []
---

# ഈദുല്‍ ഫിത്‌ര്‍ ദിനത്തിലും ആക്രമണങ്ങള്‍ ഒഴിയാതെ പശ്ചിമേഷ്യ; സൗദി അറേബ്യയിൽ ഒരു ഇന്ത്യക്കാരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എംബസി

> **Lead Summary:** **റിയാദ്: [ **ഈദുല്‍ ഫിത്‌ര്‍ ദിനത്തിലും ആക്രമണങ്ങള്‍ ഒഴിയാതെ പശ്ചിമേഷ്യ. സൗദിയിലും കുവൈത്തിലും ബഹ്റൈനിലും ഇറാന്‍ ആക്രമണമുണ്ടായി. റിയാദില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. ഇതോടെ ആറ് ഇന്ത്യക്കാരാണ് സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

## Article Content

**റിയാദ്: [ **ഈദുല്‍ ഫിത്‌ര്‍ ദിനത്തിലും ആക്രമണങ്ങള്‍ ഒഴിയാതെ പശ്ചിമേഷ്യ. സൗദിയിലും കുവൈത്തിലും ബഹ്റൈനിലും ഇറാന്‍ ആക്രമണമുണ്ടായി. റിയാദില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. ഇതോടെ ആറ് ഇന്ത്യക്കാരാണ് സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സംഘവും അഗ്നിശമന സംഘങ്ങളും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തനം തുടങ്ങി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348809/indian-killed-in-attack-in-saudi-arabia-says-embassy)