---
title: "ബഹ്‌റൈൻ അംവാജ് ഐലൻഡിൽ കെട്ടിടത്തിന് തീപിടിച്ചു; എട്ടുപേരെ രക്ഷപ്പെടുത്തി, പെൺകുട്ടി ആശുപത്രിയിൽ"
english_title: "Fire breaks out in residential building in Amwaj: Eight people rescued"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348879/fire-breaks-out-in-residential-building-in-amwaj-eight-people-rescued-new"
published_at: "2026-03-21T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be251522db4_fire.jpg"
keywords: []
---

# ബഹ്‌റൈൻ അംവാജ് ഐലൻഡിൽ കെട്ടിടത്തിന് തീപിടിച്ചു; എട്ടുപേരെ രക്ഷപ്പെടുത്തി, പെൺകുട്ടി ആശുപത്രിയിൽ

> **Lead Summary:** **മനാമ: **ബഹ്‌റൈനിലെ അംവാജ് ഐലൻഡിലുള്ള ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നിന്ന് എട്ടുപേരെ സിവിൽ ഡിഫൻസ് സംഘം അത്ഭുതകരമായി രക്ഷപ്പെടുത്തി. തീപിടുത്തത്തെ തുടർന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ട 15 വയസ്സുകാരിയെ നാഷണൽ ആംബുലൻസ് വിഭാഗം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**മനാമ: **ബഹ്‌റൈനിലെ അംവാജ് ഐലൻഡിലുള്ള ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നിന്ന് എട്ടുപേരെ സിവിൽ ഡിഫൻസ് സംഘം അത്ഭുതകരമായി രക്ഷപ്പെടുത്തി. തീപിടുത്തത്തെ തുടർന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ട 15 വയസ്സുകാരിയെ നാഷണൽ ആംബുലൻസ് വിഭാഗം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

സിവിൽ ഡിഫൻസ് സംഘം അതിവേഗം സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവാക്കാനായി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന എട്ടുപേരെയാണ് രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് സുരക്ഷാ പരിശോധനകൾ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348879/fire-breaks-out-in-residential-building-in-amwaj-eight-people-rescued-new)