---
title: "പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്തു; കുവൈത്തിൽ ഭക്ഷ്യസുരക്ഷ നടപടികൾ ശക്തം"
english_title: "Stale fish and shrimp seized Food safety measures strengthened in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348987/stale-fish-and-shrimp-seized-food-safety-measures-strengthened-in-kuwait"
published_at: "2026-03-21T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be68e257c3b_stale_fish.jpg"
keywords: []
---

# പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്തു; കുവൈത്തിൽ ഭക്ഷ്യസുരക്ഷ നടപടികൾ ശക്തം

> **Lead Summary:** കുവൈത്ത് സിറ്റി: [ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ 111 കിലോഗ്രാം പഴകിയ മത്സ്യം പ്രാദേശിക മാർക്കറ്റുകളിൽ നിന്ന് പിടിച്ചെടുത്തതായി അറിയിച്ചു.

## Article Content

കുവൈത്ത് സിറ്റി: [ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ 111 കിലോഗ്രാം പഴകിയ മത്സ്യം പ്രാദേശിക മാർക്കറ്റുകളിൽ നിന്ന് പിടിച്ചെടുത്തതായി അറിയിച്ചു.

ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. അതേസമയം, ഫ്രോസൺ ചെയ്ത ചെമ്മീൻ ഉരുക്കി പുതിയതെന്ന പേരിൽ വിൽപ്പന നടത്തിയ 83 കിലോഗ്രാം ചെമ്മീനും പിടിച്ചെടുത്തതായി റിപ്പോർട്ട് ചെയ്തു. ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348987/stale-fish-and-shrimp-seized-food-safety-measures-strengthened-in-kuwait)