---
title: "യുഎഇക്ക് കുവൈത്തിന്റെ ബിഗ് സല്യൂട്ട്; ഭീകര ശൃംഖലയെ തകർത്തതിൽ സുരക്ഷാ ഏജൻസികൾക്ക് അഭിനന്ദനം"
english_title: "Security agencies commended for disrupting terror network"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348990/security-agencies-commended-for-disrupting-terror-network"
published_at: "2026-03-21T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be6bd8db36c_Security_agencies_commended_for_disrupting_terror_network.jpg"
keywords: []
---

# യുഎഇക്ക് കുവൈത്തിന്റെ ബിഗ് സല്യൂട്ട്; ഭീകര ശൃംഖലയെ തകർത്തതിൽ സുരക്ഷാ ഏജൻസികൾക്ക് അഭിനന്ദനം

> **Lead Summary:** കുവൈത്ത് സിറ്റി: യുഎഇയുടെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ഭീകര ശൃംഖലയെ വിജയകരമായി തകർത്ത യുഎഇ സുരക്ഷാ ഏജൻസികളെ അഭിനന്ദിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇറാനുമായും ഹിസ്ബുല്ലയുമായും ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഈ ശൃംഖലയെ സമയോചിതമായ നീക്കത്തിലൂടെയാണ് യുഎഇ അധികൃതർ പിടികൂടിയത്.

## Article Content

കുവൈത്ത് സിറ്റി: യുഎഇയുടെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ഭീകര ശൃംഖലയെ വിജയകരമായി തകർത്ത യുഎഇ സുരക്ഷാ ഏജൻസികളെ അഭിനന്ദിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇറാനുമായും ഹിസ്ബുല്ലയുമായും ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഈ ശൃംഖലയെ സമയോചിതമായ നീക്കത്തിലൂടെയാണ് യുഎഇ അധികൃതർ പിടികൂടിയത്.

യുഎഇ ഭരണകൂടത്തിന്റെ ജാഗ്രതയെയും കാര്യക്ഷമതയെയും കുവൈത്ത് പ്രശംസിച്ചു. മേഖലയുടെ സമാധാനത്തിന് ഭീഷണിയാകുന്ന ഇത്തരം സംഘങ്ങളെ തടയുന്നതിൽ യുഎഇ സുരക്ഷാ വിഭാഗം കാട്ടിയ മികവ് മാതൃകാപരമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഭീകരവാദത്തെ എല്ലാ രൂപത്തിലും കുവൈത്ത് ശക്തമായി എതിർക്കുന്നുവെന്നും യുഎഇയോടുള്ള ഐക്യദാർഢ്യം ആവർത്തിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സ്വാധീനവും സംരക്ഷിക്കാൻ യുഎഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348990/security-agencies-commended-for-disrupting-terror-network)