---
title: "ഒമാനിൽ കനത്ത മഴ; മവാലിഹിൽ വീടുകളിൽ കുടുങ്ങിയ 20 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി"
english_title: "Heavy rains in Oman; Civil Defense rescues 20 people trapped in homes in Mawalih"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349047/heavy-rains-in-oman-civil-defense-rescues-20-people-trapped-in-homes-in-mawalih"
published_at: "2026-03-21T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bed26612143_15.jpg"
keywords: []
---

# ഒമാനിൽ കനത്ത മഴ; മവാലിഹിൽ വീടുകളിൽ കുടുങ്ങിയ 20 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി

> **Lead Summary:** **ഒമാൻ:** ഒമാനിലെ സീബ് വിലായത്തിലുണ്ടായ കനത്ത മഴയെത്തുടർന്ന് വീടുകളിൽ ഒറ്റപ്പെട്ടുപോയ 20 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സുരക്ഷിതമായി പുറത്തെത്തിച്ചു.

## Article Content

**ഒമാൻ:** ഒമാനിലെ സീബ് വിലായത്തിലുണ്ടായ കനത്ത മഴയെത്തുടർന്ന് വീടുകളിൽ ഒറ്റപ്പെട്ടുപോയ 20 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സുരക്ഷിതമായി പുറത്തെത്തിച്ചു.

മവാലിഹ് പ്രദേശത്ത് വെള്ളക്കെട്ട് ഉയർന്നതോടെ വീടിന് പുറത്തിറങ്ങാൻ കഴിയാതിരുന്ന എട്ട് സ്ത്രീകളെയും 12 കുട്ടികളെയുമാണ് രക്ഷാപ്രവർത്തകർ സാഹസികമായി രക്ഷപ്പെടുത്തിയത്. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

മഴയെത്തുടർന്ന് സീബ് മേഖലയിലെ പലയിടങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ വെള്ളത്തിൽ കുടുങ്ങിയ വാഹനത്തിൽ നിന്നും ഒരു ഒമാൻ സ്വദേശിയെ സിവിൽ ഡിഫൻസ് സംഘം ബോട്ടിലെത്തി രക്ഷപ്പെടുത്തി.അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സിവിൽ ഡിഫൻസ് സജ്ജമാണെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349047/heavy-rains-in-oman-civil-defense-rescues-20-people-trapped-in-homes-in-mawalih)