---
title: "സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയം; പുതിയ തീരുമാനവുമായി ബോർഡ്"
english_title: "Special assessment for CBSE Class 10 students"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349122/special-assessment-for-cbse-class-10-students"
published_at: "2026-03-22T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfb6b715952_Special_assessment_for_CBSE_Class_10_students.jpg"
keywords: []
---

# സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയം; പുതിയ തീരുമാനവുമായി ബോർഡ്

> **Lead Summary:** ദോ​ഹ: ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേക മൂല്യനിർണ്ണയ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. ഫെബ്രുവരിയിൽ വിജയകരമായി പൂർത്തിയാക്കിയ പരീക്ഷകളിലെ പ്രകടനം ഇതിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു. ഫെബ്രുവരി 17 മുതൽ 28 വരെയുള്ള കാലയളവിൽ പരീക്ഷകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ സാധിച്ചിരുന്നു.

## Article Content

ദോ​ഹ: ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേക മൂല്യനിർണ്ണയ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. ഫെബ്രുവരിയിൽ വിജയകരമായി പൂർത്തിയാക്കിയ പരീക്ഷകളിലെ പ്രകടനം ഇതിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു. ഫെബ്രുവരി 17 മുതൽ 28 വരെയുള്ള കാലയളവിൽ പരീക്ഷകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ സാധിച്ചിരുന്നു.

ഗണിതം, ഇംഗ്ലീഷ്, സയൻസ് തുടങ്ങി ആറ് പ്രധാന അക്കാദമിക് വിഷയങ്ങൾ ഉൾപ്പെടെ ആകെ 44 പേപ്പറുകളിലാണ് പരീക്ഷ നടന്നത്. ഇതിൽ 16 ഭാഷാ പേപ്പറുകളും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 22 വിഷയങ്ങളും ഉൾപ്പെടുന്നു.

ഓ​രോ വി​ദ്യാ​ർ​ഥി​യും പൂ​ർ​ത്തി​യാ​ക്കി​യ പ​രീ​ക്ഷ​ക​ളു​ടെ എ​ണ്ണം കൂ​ടി പ​രി​ഗ​ണി​ച്ച് കാ​റ്റ​ഗ​റി അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ല​യി​രു​ത്ത​ലാ​ണ് ന​ട​ത്തു​ക. എ​ല്ലാ പ​രീ​ക്ഷ​യും എ​ഴു​തി​യ കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ യ​ഥാ​ർ​ഥ പ്ര​ക​ട​നം വി​ല​യി​രു​ത്തി മാ​ർ​ക്ക് ന​ൽ​കും. അ​തേ​സ​മ​യം, നാ​ല് പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ മൂ​ന്നു വി​ഷ​യ​ങ്ങ​ളി​ലെ ശ​രാ​ശ​രി മാ​ർ​ക്ക് ക​ണ​ക്കാ​ക്കി ബാ​ക്കി​യു​ള്ള വി​ഷ​യ​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് ന​ൽ​കും.

മൂ​ന്നു വി​ഷ​യ​ങ്ങ​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ കു​ട്ടി​ക​ൾ​ക്ക് അ​വ​ർ എ​ഴു​തി​യ​തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ച ര​ണ്ട് വി​ഷ​യ​ങ്ങ​ളു​ടെ മാ​ർ​ക്കി​ന്റെ ശ​രാ​ശ​രി ബാ​ക്കി വി​ഷ​യ​ങ്ങ​ൾ​ക്ക് ന​ൽ​കും. എ​ന്നാ​ൽ, ര​ണ്ടു പ​രീ​ക്ഷ​ക്ക് മാ​ത്രം ഹാ​ജ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ ​വി​ഷ​യ​ങ്ങ​ളി​ൽ ല​ഭി​ച്ച മാ​ർ​ക്കി​ന്റെ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി, ബാ​ക്കി​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലും ന​ൽ​കും. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​ന​മെ​ന്ന് സി.​ബി.​എ​സ്.​ഇ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349122/special-assessment-for-cbse-class-10-students)