---
title: "ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞു; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്"
english_title: "Fuel tanker overturns in Emirates; one dead, another injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349142/fuel-tanker-overturns-in-emirates-one-dead-another-injured-new"
published_at: "2026-03-22T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfd4f87b9d5_road.jpg"
keywords: []
---

# ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞു; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്

> **Lead Summary:** **മസ്‌കത്ത്: മ**സ്‌കത്ത് ഗവർണറേറ്റിലെ ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന-രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

## Article Content

**മസ്‌കത്ത്: മ**സ്‌കത്ത് ഗവർണറേറ്റിലെ ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന-രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ടാങ്കറിൽ നിന്നുള്ള ഇന്ധന ചോർച്ച നിയന്ത്രണവിധേയമാക്കി. അപകടസ്ഥലം സുരക്ഷിതമാക്കിയതായും അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349142/fuel-tanker-overturns-in-emirates-one-dead-another-injured-new)