---
title: "സൗദി അറേബ്യയിലെ അൽഖോബാറിൽ വാഹനാപകടം; മലയാളി മരിച്ചു"
english_title: "Malayali dies in car accident in Al Khobar Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349210/malayali-dies-in-car-accident-in-al-khobar-saudi-arabia"
published_at: "2026-03-23T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0d35b50715_saudhi_death.jpg"
keywords: []
---

# സൗദി അറേബ്യയിലെ അൽഖോബാറിൽ വാഹനാപകടം; മലയാളി മരിച്ചു

> **Lead Summary:** അൽഖോബാർ: [സൗദി അറേബ്യയിലെ അൽഖോബാറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കൈപ്പള്ളീൽ സ്വദേശി അബ്ദുൽ വഹാബ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പള്ളിയിൽ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

## Article Content

അൽഖോബാർ: [സൗദി അറേബ്യയിലെ അൽഖോബാറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കൈപ്പള്ളീൽ സ്വദേശി അബ്ദുൽ വഹാബ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പള്ളിയിൽ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന അബ്ദുൽ വഹാബ് കഴിഞ്ഞ 25 വർഷമായി കുടുംബസമേതം സൗദിയിൽ താമസിച്ചുവരികയായിരുന്നു. ഭാര്യ. ഉമ്മു ഹബീബ, മക്കൾ.അബീറ,അബ്റാർ,ആയിഷ. മരുമകൻ.അൻസാർ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349210/malayali-dies-in-car-accident-in-al-khobar-saudi-arabia)