---
title: "ഏപ്രിൽ 18-നകം രാജ്യം വിടണം, ഉംറ തീർത്ഥാടകർക്ക് കർശന നിർദ്ദേശവുമായി സൗദി മന്ത്രാലയം"
english_title: "Saudi Ministry issues strict instructions to Umrah pilgrims to leave the country by April 18"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349309/saudi-ministry-issues-strict-instructions-to-umrah-pilgrims-to-leave-the-country-by-april-18"
published_at: "2026-03-23T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c13136bedea_hajj.jpg"
keywords: []
---

# ഏപ്രിൽ 18-നകം രാജ്യം വിടണം, ഉംറ തീർത്ഥാടകർക്ക് കർശന നിർദ്ദേശവുമായി സൗദി മന്ത്രാലയം

> **Lead Summary:** **റിയാദ്: [ **നിലവിൽ ഉംറ വിസയിലെത്തുന്ന തീർഥാടകർ രാജ്യം വിടേണ്ട അവസാന തീയതി സംബന്ധിച്ച് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നിർണായക നിർദ്ദേശം പുറപ്പെടുവിച്ചു. ഏപ്രിൽ 18 ആണ് തീർഥാടകർക്ക് മടങ്ങാനുള്ള അവസാന സമയം. കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.

## Article Content

**റിയാദ്: [ **നിലവിൽ ഉംറ വിസയിലെത്തുന്ന തീർഥാടകർ രാജ്യം വിടേണ്ട അവസാന തീയതി സംബന്ധിച്ച് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നിർണായക നിർദ്ദേശം പുറപ്പെടുവിച്ചു. ഏപ്രിൽ 18 ആണ് തീർഥാടകർക്ക് മടങ്ങാനുള്ള അവസാന സമയം. കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.

നിശ്ചിത സമയപരിധിക്കുള്ളിൽ മടക്കയാത്ര ഉറപ്പാക്കാത്ത തീർഥാടകർക്ക് കനത്ത സാമ്പത്തിക പിഴ, തടവ് ശിക്ഷ, നാടുകടത്തൽ തുടങ്ങിയ ശിക്ഷകൾ നേരിടേണ്ടിവരും. യാത്ര സുഗമമാക്കുന്നതിനായി വിമാനത്താവളങ്ങളിൽ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും തീർഥാടകർ എത്തിച്ചേരണമെന്ന് മന്ത്രാലയം നിർദേശിച്ചു. താമസസ്ഥലങ്ങളിൽ നിന്നുള്ള ചെക്ക്-ഔട്ട് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി യാത്രാ ഷെഡ്യൂളുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉംറ കമ്പനികളുമായി ഏകോപിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന തീർഥാടകരെക്കുറിച്ചുള്ള വിവരങ്ങൾ ഉംറ സർവീസ് കമ്പനികൾ ഉടൻ തന്നെ അധികൃതരെ അറിയിക്കണം. ഇത്തരം വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസം വരുത്തുന്ന കമ്പനികൾക്ക് കനത്ത സാമ്പത്തിക പിഴ ചുമത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349309/saudi-ministry-issues-strict-instructions-to-umrah-pilgrims-to-leave-the-country-by-april-18)