---
title: "ജനുസാനിലെ തീപിടുത്തം: പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി മരിച്ചു; മകൻ ഐ.സിയുവിൽ"
english_title: "Girl dies in critical condition from smoke inhalation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349370/girl-dies-in-critical-condition-from-smoke-inhalation"
published_at: "2026-03-24T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c211e9c23b8_5.jpg"
keywords: []
---

# ജനുസാനിലെ തീപിടുത്തം: പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി മരിച്ചു; മകൻ ഐ.സിയുവിൽ

> **Lead Summary:** **മനാമ: [ **ബഹ്‌റൈനിലെ ജനുസാനിൽ വീടിന് തീപിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ചികിത്സയിലായിരുന്ന 16 വയസ്സുകാരി അന്തരിച്ചു. ബഹ്‌റൈൻ സ്വദേശിനിയായ ദുവാ അൽ മഹാഫ്ദയാണ് പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവെ മരണത്തിന് കീഴടങ്ങിയത്.

## Article Content

**മനാമ: [ **ബഹ്‌റൈനിലെ ജനുസാനിൽ വീടിന് തീപിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ചികിത്സയിലായിരുന്ന 16 വയസ്സുകാരി അന്തരിച്ചു. ബഹ്‌റൈൻ സ്വദേശിനിയായ ദുവാ അൽ മഹാഫ്ദയാണ് പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവെ മരണത്തിന് കീഴടങ്ങിയത്.

ഞായറാഴ്ച പുലർച്ചെയുണ്ടായ അപ്രതീക്ഷിത ദുരന്തം ഒരു കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ ദുവായുടെ പത്ത് വയസ്സുകാരനായ സഹോദരൻ നിലവിൽ ഐ.സിയുവിൽ മരണത്തോട് മല്ലടിക്കുകയാണ്.

കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളും മൂത്ത മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും അധികൃതർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒരു കൗമാരക്കാരിയുടെ അപ്രതീക്ഷിത വിയോഗം പ്രദേശവാസികളെയും പ്രവാസി സമൂഹത്തെയും ഒരുപോലെ നോവിക്കുന്ന വാർത്തയായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349370/girl-dies-in-critical-condition-from-smoke-inhalation)