---
title: "ഇന്ത്യൻ സ്കൂളുകൾ അടുത്ത മാസം ആദ്യ വാരം തുറക്കും"
english_title: "Indian schools will reopen in the first week of next month"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/35/indian-schools-will-reopen-in-the-first-week-of-next-month"
published_at: "2021-09-17T17:16:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61448155d0185_school.jpg"
keywords: []
---

# ഇന്ത്യൻ സ്കൂളുകൾ അടുത്ത മാസം ആദ്യ വാരം തുറക്കും

> **Lead Summary:** **മ​സ്ക​ത്ത് : **ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​വാ​ദം ന​ൽ​കി. മ​തി​യാ​യ സു​ര​ക്ഷ സൗ​ക​ര്യ​മൊ​രു​ക്കി എ​ല്ലാ ക്ലാ​സു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം അ​നു​വാ​ദം ന​ൽ​കി​യ​ത്.

## Article Content

**മ​സ്ക​ത്ത് : **ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​വാ​ദം ന​ൽ​കി. മ​തി​യാ​യ സു​ര​ക്ഷ സൗ​ക​ര്യ​മൊ​രു​ക്കി എ​ല്ലാ ക്ലാ​സു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം അ​നു​വാ​ദം ന​ൽ​കി​യ​ത്.

ഏ​തൊ​ക്കെ ക്ലാ​സു​ക​ളാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് അ​ത​ത് സ്കൂ​ളു​ക​ൾ​ക്ക്​​ തീ​രു​മാ​നി​ക്കാം. ഇ​ത​നു​സ​രി​ച്ച് ഒ​മാ​നി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളും അ​ടു​ത്ത​മാ​സം ആ​ദ്യ​വാ​ര​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. എ​ന്നാ​ൽ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​റി​യു​ന്നു.

തു​ട​ക്ക​ത്തി​ൽ ഏ​തൊ​ക്കെ ക്ലാ​സു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സ്കൂ​ൾ ബോ​ർ​ഡും സ്കൂ​ൾ മേ​ന​ജ്മെൻറ് കമ്മി​റ്റി​യും തീ​രു​മാ​ന​മെ​ടു​ക്കും. സ്കൂ​ളി​ലെ സൗ​ക​ര്യ​മ​നു​സ​രി​ച്ചാ​ണ് ഇ​ത് തീ​രു​മാ​നി​ക്കു​ക. ഒ​ന്നാം ഘ​ട്ടം എ​ന്ന നി​ല​ക്ക് 12ാം ക്ലാ​സ് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത.

ചി​ല സ്കൂ​ളു​ക​ൾ ഒ​ന്നാം ഘ​ട്ട​ത്തി​ൽ പ​ത്തും പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ൾ തു​റ​ക്കു​ന്നു​ണ്ട്. മ​സ്ക​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ട​ക്കം പ​ല സ്കൂ​ളു​ക​ളും ആ​ദ്യ ഘ​ട്ട​ത്തി​ൽ 12ാം ക്ലാ​സ് മാ​ത്ര​മാ​ണ് തു​റ​ക്കു​ക​യെ​ന്ന​റി​യു​ന്നു. ഈ ​ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തിെൻറ വി​ജ​യം അ​നു​സ​രി​ച്ചാ​യി​രി​ക്കും ര​ണ്ടാം ഘ​ട്ടം എ​ന്ന നി​ല​യ​ലി​ൽ ഒ​മ്പ​തും,11ഉം ​ക്ലാ​സു​ക​ൾ തു​റ​ക്കു​ക. ഈ ​ക്ലാ​സു​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​വ പ്ര​വ​ർ​ത്തി​ക്കു​ക.

സ്കൂ​ൾ മു​ഴു​വ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ സ​മ​യ​മെ​ടു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. സ്കൂ​ൾ തു​റ​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഒ​മാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക​ളെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ഇ​രു​ത്ത​ൽ. സ്കൂ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ശ​രീ​ര ഊ​ഷ്മാ​വ് പ​രി​ശോ​ധി​ക്ക​ൽ. രോ​ഗ ല​ക്ഷ​ണ​മു​ള്ള കു​ട്ടി​ക​ളെ വീ​ട്ടി​ൽ ഇ​രു​ത്ത​ൽ, സ്കൂ​ളി​ൽ രോ​ഗ ല​ക്ഷ​ണം കാ​ണി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ​ത​ന്നെ ഐസൊ​ലേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​ക്ക​ൽ, സ്കൂ​ളി​ൽ ഓ​ൺ ലൈ​ൻ ക്ലാ​സി​നും ഓ​ഫ് ലൈ​ൻ ക്ലാ​സി​നും സൗ​ക​ര്യം ഒ​രു​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ഒ​മാ​ൻ അ​ധി​കൃ​ത​ർ സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ സ്കൂ​ളു​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​ങ്ങനെ ന​ട​പ്പാ​ക്കു​മെ​ന്ന​തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ 90 ശ​ത​മാ​നം കു​ട്ടി​ക​ളും വാ​ക്സി​ൻ എ​ടു​ത്ത സ്ഥി​തി​ക്ക് ഇ​തി​ന് വ​ലി​യ പ്ര​ധാ​ന്യ​മി​ല്ലെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ഡോ​സു​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ ത​ന്നെ സൗ​ക​ര്യ​മൊ​രു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/35/indian-schools-will-reopen-in-the-first-week-of-next-month)