---
title: "ആരോഗ്യമേഖലയിലെ ജീവനക്കാർ ഉടൻ ജോലിയിൽ പ്രവേശിക്കണം; കർശന നിർദ്ദേശം നൽകി കുവൈത്ത് അധികൃതർ"
english_title: "Kuwaiti authorities issue strict directives to healthcare workers to return to work immediately"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350097/kuwaiti-authorities-issue-strict-directives-to-healthcare-workers-to-return-to-work-immediately"
published_at: "2026-03-27T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c66f5c58d1f_kuwait_.jpg"
keywords: []
---

# ആരോഗ്യമേഖലയിലെ ജീവനക്കാർ ഉടൻ ജോലിയിൽ പ്രവേശിക്കണം; കർശന നിർദ്ദേശം നൽകി കുവൈത്ത് അധികൃതർ

> **Lead Summary:** **കുവൈത്ത് സിറ്റി: [** കുവൈത്തിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശത്തുള്ള ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരോട് എത്രയും വേഗം ജോലിയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് അധികൃതർ. ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര നടപടി. അവധിയിലുള്ളവരും നിലവിൽ വിദേശത്തുള്ളവരുമായ എല്ലാ ജീവനക്കാർക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകി കൊണ്ട് മന്ത്രാലയം സർക്കുലർ പുറത്തിറക്കി.

## Article Content

**കുവൈത്ത് സിറ്റി: [** കുവൈത്തിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശത്തുള്ള ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരോട് എത്രയും വേഗം ജോലിയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് അധികൃതർ. ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര നടപടി. അവധിയിലുള്ളവരും നിലവിൽ വിദേശത്തുള്ളവരുമായ എല്ലാ ജീവനക്കാർക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകി കൊണ്ട് മന്ത്രാലയം സർക്കുലർ പുറത്തിറക്കി.

തിരിച്ചെത്തുന്ന ജീവനക്കാർ തങ്ങൾ ജോലിയിൽ പ്രവേശിച്ചതായി വ്യക്തമാക്കുന്ന ഔദ്യോഗിക കത്തോ അല്ലെങ്കിൽ അവധി കഴിഞ്ഞ് തിരിച്ചെത്തിയെന്ന നോട്ടീസോ സമർപ്പിക്കണം. ഈ രേഖകൾ അതത് വകുപ്പ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തണം. ആവശ്യമായ മറ്റ് അനുബന്ധ രേഖകളും ഇതിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

വാർഷിക അവധിയിലുള്ള ജീവനക്കാർ തങ്ങളുടെ അവധി അപേക്ഷയുടെ പകർപ്പിനൊപ്പം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ 'സഹേൽ' ആപ്ലിക്കേഷൻ വഴി ലഭ്യമായ എൻട്രി-എക്സിറ്റ് റെക്കോർഡുകളും ഹാജരാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350097/kuwaiti-authorities-issue-strict-directives-to-healthcare-workers-to-return-to-work-immediately)