---
title: "ജെഇഇ പരീക്ഷ; ദുബായിലും കുവൈത്തിലും കേന്ദ്രങ്ങൾ, ബഹ്റൈന്‍റെ കാര്യത്തിലെ അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യം "
english_title: "JEE exam Centers in Dubai and Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350099/jee-exam-centers-in-dubai-and-kuwait"
published_at: "2026-03-27T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c678102326f_jee_exam.jpg"
keywords: []
---

# ജെഇഇ പരീക്ഷ; ദുബായിലും കുവൈത്തിലും കേന്ദ്രങ്ങൾ, ബഹ്റൈന്‍റെ കാര്യത്തിലെ അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യം 

> **Lead Summary:** **മനാമ: [**[)] ജെഇഇ പ്രവേശന പരീക്ഷകൾക്ക് ഇന്ത്യക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകുമെന്ന് പ്രഖ്യാപനം വന്നതോടെ പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസമായിരിക്കുകയാണ്. ദുബായിലെയും കുവൈത്തിലെയും വിദ്യാർത്ഥികൾക്കുള്ള പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരുന്നു. എന്നാൽ ബഹ്റൈനിലെ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

## Article Content

**മനാമ: [**[)] ജെഇഇ പ്രവേശന പരീക്ഷകൾക്ക് ഇന്ത്യക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകുമെന്ന് പ്രഖ്യാപനം വന്നതോടെ പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസമായിരിക്കുകയാണ്. ദുബായിലെയും കുവൈത്തിലെയും വിദ്യാർത്ഥികൾക്കുള്ള പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരുന്നു. എന്നാൽ ബഹ്റൈനിലെ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

ബഹ്റൈനിലെ കാര്യത്തിൽ ചർച്ചകൾ നടക്കുന്നെന്നാണ് വിവരം. എന്നാൽ പരീക്ഷാ കേന്ദ്രങ്ങള്‍ സംബന്ധിച്ച സ്ഥിരീകരണം ലഭിക്കാത്തത് ബഹ്റൈനിലെ പ്രവാസി വിദ്യാർത്ഥികളിൽ ആശങ്ക ഉയർത്തുകയാണ്. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ രണ്ടാം സെഷന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദുബായിലും കുവൈത്തിലും അപേക്ഷിച്ച വിദ്യാർത്ഥികൾക്കുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ബഹ്റൈനിലും പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യമാണ് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും വിവിധ പ്രവാസി സംഘടനകളുടെയും ഭാഗത്ത് നിന്ന് ഉയരുന്നത്.

ബഹ്‌റൈനിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ജെഇഇ പരീക്ഷ എഴുതാൻ അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ ജോൺ ബ്രിട്ടാസ് എംപി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തെഴുതിയിരുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് എംപി ആവശ്യപ്പെട്ടു. എൻജിനിയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ 2026 (സെഷൻ 2) പരീക്ഷാ നഗരമായി മനാമ (ബഹ്‌റൈൻ) തിരഞ്ഞെടുത്ത വിദ്യാർഥികളുടെ കാര്യമാണ് നിലവിൽ അനിശ്ചിതത്വത്തിൽ തുടരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350099/jee-exam-centers-in-dubai-and-kuwait)