---
title: "വാഹന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്"
english_title: "Sharjah Police steps up action against vehicle violations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350107/sharjah-police-steps-up-action-against-vehicle-violations"
published_at: "2026-03-27T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c687972b1d6_sharja_police.jpg"
keywords: []
---

# വാഹന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്

> **Lead Summary:** ഷാർജ: **[** മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്. ഷാർജയിൽ നടന്ന പരിശോധനയിൽ, അമിതവേഗത്തിൽ വാഹനമോടിച്ചതിനും ശബ്ദമലിനീകരണം ഉണ്ടാക്കിയതിനും 12 വാഹനങ്ങളും 30 മോട്ടോർ സൈക്കിളുകളും ഷാർജ പൊലീസ് പിടിച്ചെടുത്തു. താമസക്കാർക്ക് ശല്യമുണ്ടാക്കുന്ന ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനായി നടത്തിയ ഈ കാമ്പയിനിൽ 52 ട്രാഫിക് നിയമലംഘനങ്ങളും പൊലീസ് കണ്ടെത്തി. പിടിച്ചെടുത്ത വാഹനങ്ങൾ ഓടിച്ചവർ തങ്ങൾക്കും മറ്റുള്ളവർക്കും ഒരുപോലെ അപകടമുണ്ടാക്കുന്ന രീതിയിലാണ് പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

## Article Content

ഷാർജ: **[** മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്. ഷാർജയിൽ നടന്ന പരിശോധനയിൽ, അമിതവേഗത്തിൽ വാഹനമോടിച്ചതിനും ശബ്ദമലിനീകരണം ഉണ്ടാക്കിയതിനും 12 വാഹനങ്ങളും 30 മോട്ടോർ സൈക്കിളുകളും ഷാർജ പൊലീസ് പിടിച്ചെടുത്തു. താമസക്കാർക്ക് ശല്യമുണ്ടാക്കുന്ന ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനായി നടത്തിയ ഈ കാമ്പയിനിൽ 52 ട്രാഫിക് നിയമലംഘനങ്ങളും പൊലീസ് കണ്ടെത്തി. പിടിച്ചെടുത്ത വാഹനങ്ങൾ ഓടിച്ചവർ തങ്ങൾക്കും മറ്റുള്ളവർക്കും ഒരുപോലെ അപകടമുണ്ടാക്കുന്ന രീതിയിലാണ് പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350107/sharjah-police-steps-up-action-against-vehicle-violations)