---
title: "കുവൈത്ത് വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് കേടുപാട്"
english_title: "Another drone attack on Kuwait airport; radar system damaged"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350303/another-drone-attack-on-kuwait-airport-radar-system-damaged"
published_at: "2026-03-28T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7b008ad3d1_Another_drone_attack_on_Kuwait_airport;_radar_system_damaged.jpg"
keywords: []
---

# കുവൈത്ത് വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് കേടുപാട്

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. എന്നാൽ പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടായതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ രാജ്ഹി അറിയിച്ചു.

## Article Content

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. എന്നാൽ പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടായതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ രാജ്ഹി അറിയിച്ചു.

അടിയന്തര സംഘങ്ങളും ബന്ധപ്പെട്ട അധികാരികളും സംഭവത്തിൽ ഉടനടി ഇടപെട്ടു ആവശ്യമായ നടപടികൾ സ്വീകരിച്ചു. രാജ്യത്തെ സിവിൽ ഏവിയേഷന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികളുമായുള്ള തുടർച്ചയായ ഏകോപനവും സൂചിപ്പിച്ചു.

കുവൈത്ത് വിമാനത്താവളം ലക്ഷ്യമിട്ട് ഇത് മൂന്നാം തവണയാണ് ആക്രമണം നടക്കുന്നത്. യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെയുണ്ടായ ആദ്യ ആക്രമണത്തിൽ വിമാനത്താവളത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ദിവസങ്ങൾക്കു മുമ്പ് വിമാനത്താവളത്തിലെ ഇന്ധന സംഭരണങ്ങൾക്കു നേരെയും ആക്രമണങ്ങൾ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350303/another-drone-attack-on-kuwait-airport-radar-system-damaged)