---
title: "ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ"
english_title: "CBSE announces evaluation method for CBSE Plus Two exams in Gulf countries"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350368/cbse-announces-evaluation-method-for-cbse-plus-two-exams-in-gulf-countries"
published_at: "2026-03-29T08:36:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c897620bda5_cbsc.jpg"
keywords: []
---

# ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

> **Lead Summary:** യുഎഇ: **[ **ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ക്ക് ബദല്‍ മൂല്യനിര്‍ണയത്തിനുള്ള സര്‍ക്കുലര്‍ പുറത്തിറക്കി സിബിഎസ്ഇ. യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് സിബിഎസ്ഇ ബദല്‍ മൂല്യനിര്‍ണയ പദ്ധതി സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

## Article Content

യുഎഇ: **[ **ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ക്ക് ബദല്‍ മൂല്യനിര്‍ണയത്തിനുള്ള സര്‍ക്കുലര്‍ പുറത്തിറക്കി സിബിഎസ്ഇ. യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് സിബിഎസ്ഇ ബദല്‍ മൂല്യനിര്‍ണയ പദ്ധതി സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

മറ്റ് പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ആ വിഷയങ്ങളുടെ ശരാശരി മാര്‍ക്കാണ് ബാക്കിയുള്ള പേപ്പറുകള്‍ക്കും കണക്കാക്കുക. തിയറി പേപ്പറിന്റെ മാര്‍ക്ക്, പ്രാക്ടിക്കല്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ എന്നിവയുടെ മാര്‍ക്കുകള്‍ കണക്കിലെടുക്കും. 80, 70 മാര്‍ക്കുള്ള തിയറി വിഷയങ്ങള്‍ക്ക് ക്വാര്‍ട്ടര്‍ലി, ഹാഫ് ഇയര്‍ലി, പ്രീ-ബോര്‍ഡ് പരീക്ഷകളിലെ പ്രകടനം സ്‌കൂളുകള്‍ ബോര്‍ഡിന് കൈമാറണം.

ഇതില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ഏതാണോ, അതായിരിക്കും അന്തിമ ഫലത്തിനായി കണക്കാക്കുക. ഈ മാര്‍ക്കുകള്‍ സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സ്‌കൂളുകള്‍ അപ്ലോഡ് ചെയ്യണമെന്നു നിര്‍ദ്ദേശത്തില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350368/cbse-announces-evaluation-method-for-cbse-plus-two-exams-in-gulf-countries)