---
title: "ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായ പരിക്കറ്റ് ചികിത്സയിലിരിക്കെ മലയാളി പ്രവാസി മരിച്ചു"
english_title: "Malayali expatriate dies while undergoing treatment for serious injuries in e-scooter accident in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350479/malayali-expatriate-dies-while-undergoing-treatment-for-serious-injuries-in-e-scooter-accident-in-dubai"
published_at: "2026-03-29T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c933ce98ee2_dubai_accident.jpg"
keywords: []
---

# ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായ പരിക്കറ്റ് ചികിത്സയിലിരിക്കെ മലയാളി പ്രവാസി മരിച്ചു

> **Lead Summary:** **ദുബൈ: [ **ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായ പരിക്കറ്റ് ചികിത്സയിലിരിക്കെ മലയാളി പ്രവാസി മരിച്ചു. പാലക്കാട്​ സ്വദേശി സിജോ ജോണി ആണ്​ മരിച്ചത്​. ഒരാഴ്ച മുമ്പാണ് ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ദുബൈ മുഹൈസിന ഭാഗത്ത്​ മദീന മാളിന്​ സമീപം​ ഇ-സ്കൂട്ടറിൽ സഞ്ചരിക്കവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**ദുബൈ: [ **ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായ പരിക്കറ്റ് ചികിത്സയിലിരിക്കെ മലയാളി പ്രവാസി മരിച്ചു. പാലക്കാട്​ സ്വദേശി സിജോ ജോണി ആണ്​ മരിച്ചത്​. ഒരാഴ്ച മുമ്പാണ് ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ദുബൈ മുഹൈസിന ഭാഗത്ത്​ മദീന മാളിന്​ സമീപം​ ഇ-സ്കൂട്ടറിൽ സഞ്ചരിക്കവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ഉച്ചക്ക്​ 1.45 ഓടെ ഇ-സ്കൂട്ടറിൽ​ ഫ്ലാറ്റിന്​ സമീപമുള്ള സൂപ്പർമാർക്കറ്റിലേക്ക്​ പോകുന്നതിനിടെയാണ്​ അപകടമെന്നാണ്​ ബന്ധു നൽകിയ വിവരം. ഏറെ നേരം കഴിഞ്ഞും ഭർത്താവിനെ കാണാത്തതിനെ തുടർന്ന്​ ഭാര്യ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. വൈകിട്ട്​ ദുബൈ റാശിദ്​ ആശുപത്രിയിലെ നഴ്​സിൽ നിന്നാണ്​ ഇദ്ദേഹത്തിന്​ അപകടം സംഭവിച്ച്​ ആശുപത്രിയിൽ അഡ്​മിറ്റായ വിവരം ലഭിക്കുന്നത്​​.

അപകടത്തിൽ തലക്കേറ്റ ഗുരുതര പരിക്ക്​ മൂലം ഞായറാഴ്ച​ വൈകിട്ട്​ 6.45 ഓടെയാണ്​ മരണം സംഭവിക്കുന്നത്​. കഴിഞ്ഞ 12 വർഷമായി ദുബൈയിൽ പ്രവാസിയാണ്​ സിജോ ജോണി. ദുബൈയിലെ ഷിപ്പ്​യാർഡ്​ കമ്പനിയിൽ ഫോർമാനായിരുന്നു. ദുബൈയിൽ സ്കൂൾ അധ്യാപികയാണ്​ ഭാര്യ. എട്ട്​ വയസ്സുള്ള ഒരു മകളുണ്ട്​.

മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനാണ്​ തീരുമാ​നമെങ്കിലും നടപടികൾ ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. 2024 ഫെബ്രുവരിയിൽ തൃശൂരിൽ നടന്ന വാഹനാപകടത്തിൽ സിജോയുടെ സഹോദരിയും അധ്യാപികയുമായിരുന്ന സോണിയ ജോണിയും മരണപ്പെട്ടിരുന്നു. ഇതിന്‍റെ ആഘാതം വിട്ടുമാറുന്നതിനിടെയാണ്​ മറ്റൊരു ദുരന്തം കുടുംബത്തെ തേടിയെത്തിയത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350479/malayali-expatriate-dies-while-undergoing-treatment-for-serious-injuries-in-e-scooter-accident-in-dubai)