---
title: "ജി.സി.സി രാജ്യങ്ങളില്‍ നിന്ന് ഇന്ന് 20 സര്‍വിസുകളുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും"
english_title: "Air India and Air India Express to operate 20 services from GCC countries today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350558/air-india-and-air-india-express-to-operate-20-services-from-gcc-countries-today"
published_at: "2026-03-30T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca0dca2005a_air_india_express.jpg"
keywords: []
---

# ജി.സി.സി രാജ്യങ്ങളില്‍ നിന്ന് ഇന്ന് 20 സര്‍വിസുകളുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

> **Lead Summary:** **യു.എ.ഇ: ** എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ന് ജി.സി.സി രാജ്യങ്ങളിലേക്കും തിരിച്ചും 20 ഷെഡ്യൂള്‍ഡ്, നോണ്‍ഷെഡ്യൂള്‍ഡ് വിമാന സര്‍വിസുകള്‍ നടത്തും. യു.എ.ഇയിലെ വിവിധ നഗരങ്ങളില്‍നിന്നും കൂടാതെ മസ്‌കത്ത്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

## Article Content

**യു.എ.ഇ: ** എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ന് ജി.സി.സി രാജ്യങ്ങളിലേക്കും തിരിച്ചും 20 ഷെഡ്യൂള്‍ഡ്, നോണ്‍ഷെഡ്യൂള്‍ഡ് വിമാന സര്‍വിസുകള്‍ നടത്തും. യു.എ.ഇയിലെ വിവിധ നഗരങ്ങളില്‍നിന്നും കൂടാതെ മസ്‌കത്ത്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

യു.എ.ഇയില്‍ നിന്നുമാത്രം പത്ത് നോണ്‍ഷെഡ്യൂള്‍ഡ് സര്‍വീസുകളാണ് ഇന്ന് നടത്തുക. വിമാനത്താവളങ്ങളിലെ സ്ലോട്ട് ലഭ്യതയ്ക്കും മറ്റ് സാഹചര്യങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും ഇത്. ഇന്ത്യയിലെയും യു.എ.ഇയിലെയും വ്യോമയാന അധികൃതരുടെ ആവശ്യമായ എല്ലാ അനുമതികളോടെയുമാണ് വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നത്.

ഇതിന് പുറമെ മസ്‌കത്തില്‍ നിന്ന് ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ നടത്തും. ജിദ്ദയില്‍ നിന്ന് ബെംഗളൂരു, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുണ്ടാകും. ഗള്‍ഫ് രാജ്യങ്ങളുമായുള്ള വ്യോമഗതാഗതം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350558/air-india-and-air-india-express-to-operate-20-services-from-gcc-countries-today)