https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി
2026-03-30T12:07:00 | By Anusree vc

കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി. രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ കുവൈത്തിലെ ശുഐബയിലുള്ള ഒരു പോയിന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയിൽ കരാർ ജീവനക്കാരനായിരുന്ന സന്താന ശെൽവം, ആക്രമണം നടക്കുമ്പോൾ അവിടെ രാത്രി ജോലിയിലായിരുന്നു.ആക്രമണത്തിൽ കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് ജല-വൈദ്യുതി മന്ത്രാലയം അറിയിച്ചു.

കുവൈറ്റിലെ ജല ശുദ്ധീകരണ കേന്ദ്രത്തിൽ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ മരിച്ച സംഭവത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തോടുള്ള അനുശോചനവും സഹാനുഭൂതിയും എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തെ തുടർന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി കുവൈത്തി അധികാരികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി. മരിച്ച വ്യക്തിയുടെ കുടുംബത്തിന് പിന്തുണ നൽകുന്നതിനും ആവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുമായി ഇടപെടൽ തുടരുകയാണെന്നും എംബസി അറിയിച്ചു.

Content Highlight: Iran attack: Tamil Nadu native killed in Kuwait

Next TV

adimage
Related Stories
ഖത്തറിൽ വാഹനാപകടം; കോഴിക്കോട് വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം

Jul 24, 2026 05:27 PM

ഖത്തറിൽ വാഹനാപകടം; കോഴിക്കോട് വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം

ഖത്തർ റയ്യാനിൽ വാഹനമിടിച്ച് കോഴിക്കോട് നാദാപുരം വാണിമേൽ സ്വദേശി മുഹമ്മദ് മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം...

Read More >>
യുഎഇ സ്വകാര്യ ജീവനക്കാര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; 20,000 ദിര്‍ഹം വരെ പരിരക്ഷ

Jul 24, 2026 04:37 PM

യുഎഇ സ്വകാര്യ ജീവനക്കാര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; 20,000 ദിര്‍ഹം വരെ പരിരക്ഷ

യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. 20,000 ദിര്‍ഹം വരെ പരിരക്ഷ. വര്‍ക്ക് പെര്‍മിറ്റിന് മുമ്പ്...

Read More >>
പ്രവാസികള്‍ക്ക് കോളടിച്ചേ ....! ഒരു ദിര്‍ഹത്തിന് 26.23 രൂപ; നാട്ടിലേക്ക് പണം അയക്കാന്‍ നല്ല സമയം

Jul 24, 2026 04:32 PM

പ്രവാസികള്‍ക്ക് കോളടിച്ചേ ....! ഒരു ദിര്‍ഹത്തിന് 26.23 രൂപ; നാട്ടിലേക്ക് പണം അയക്കാന്‍ നല്ല സമയം

യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. ഒരു ദിര്‍ഹത്തിന് 26.23 രൂപ. നാട്ടിലേക്ക് പണം അയക്കാന്‍ പ്രവാസികള്‍ക്ക് ഇത്...

Read More >>
മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന്  അജ്മാനിൽ അന്തരിച്ചു

Jul 24, 2026 04:14 PM

മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അജ്മാനിൽ അന്തരിച്ചു

യുഎഇയിൽ കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; മൃതദേഹം നാട്ടിലേക്ക്...

Read More >>
റോഡ് യാത്രയുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം; മരുഭൂമി യാത്രക്കാർക്ക് വൻ ആശ്വാസവുമായി ഇത്തിഹാദ് റെയിൽ

Jul 24, 2026 02:33 PM

റോഡ് യാത്രയുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം; മരുഭൂമി യാത്രക്കാർക്ക് വൻ ആശ്വാസവുമായി ഇത്തിഹാദ് റെയിൽ

അബുദാബിയിലെ ലിവയിലേക്കും അൽ ദഫ്റയിലേക്കും ഇനി ഇത്തിഹാദ് റെയിലിൽ. മദീനത് സായിദ്, ലിവ സ്റ്റേഷനുകൾ നവംബർ 30ന് തുറക്കും. ശൈത്യകാല ടൂറിസത്തിന് വലിയ...

Read More >>
ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

Jul 24, 2026 11:52 AM

ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള ഖത്തർ എയർവേസ് സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ജൂലൈ 25,...

Read More >>
Top Stories

adimage
News Roundup

adimage adimage adimage