---
title: "മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു"
english_title: "Malayali youth passes away in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350641/malayali-youth-passes-away-in-sharjah"
published_at: "2026-03-30T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca584f91830_sharja_death.jpg"
keywords: []
---

# മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു

> **Lead Summary:** **ഷാർജ: [ ** കാസർകോട് തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി ഫാരിസ് ഇബ്രാഹിം ഷാർജയിൽ അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ട് വർഷമായി യുഎഇയിലുള്ള ഫാരിസ് ഷാർജയിൽ ബൈത്താൻസ് ഗ്രൂപ്പ് നടത്തിവരികയായിരുന്നു. ഏഴ് മാസം മുൻപാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്.

## Article Content

**ഷാർജ: [ ** കാസർകോട് തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി ഫാരിസ് ഇബ്രാഹിം ഷാർജയിൽ അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ട് വർഷമായി യുഎഇയിലുള്ള ഫാരിസ് ഷാർജയിൽ ബൈത്താൻസ് ഗ്രൂപ്പ് നടത്തിവരികയായിരുന്നു. ഏഴ് മാസം മുൻപാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്.

വടക്കുമ്പാട്ടെ ഇബ്രാഹിം കുഞ്ഞി - ഫൗസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയംബി. സഹോദരങ്ങൾ: ഫർഹാന, ഫയാസ്. ഹോട്ടൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബൈത്താൻ റഫീഖിന്റെ മരുമകനാണ്. മൃതദേഹം ചൊവ്വാഴ്ച നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350641/malayali-youth-passes-away-in-sharjah)