---
title: "സൈക്ലിങ് ട്രാക്കുകൾ റെഡി; ദുബായിൽ 13 പുതിയ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കി ആർ.ടി.എ."
english_title: "RTA completes construction of 13 new tracks in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350648/rta-completes-construction-of-13-new-tracks-in-dubai"
published_at: "2026-03-30T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca5dae5694b_RTA_completes_construction_of_13_new_tracks_in_Dubai.jpg"
keywords: []
---

# സൈക്ലിങ് ട്രാക്കുകൾ റെഡി; ദുബായിൽ 13 പുതിയ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കി ആർ.ടി.എ.

> **Lead Summary:** ദുബൈ: നഗരത്തിൽ സൈക്ലിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) 13 പുതിയ സൈക്ലിങ് ട്രാക്കുകളുടെ നിർമാണം പൂർത്തിയാക്കി. ആകെ 162 കിലോമീറ്റർ നീളത്തിൽ സൈക്ലിങ് നെറ്റ്‌വർക്ക് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നിർമാണം. ആകെ 15 ട്രാക്കുകൾ നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിൽ 13 എണ്ണമാണ് ഇപ്പോൾ ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സജ്ജമായിരിക്കുന്നത്.

## Article Content

ദുബൈ: നഗരത്തിൽ സൈക്ലിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) 13 പുതിയ സൈക്ലിങ് ട്രാക്കുകളുടെ നിർമാണം പൂർത്തിയാക്കി. ആകെ 162 കിലോമീറ്റർ നീളത്തിൽ സൈക്ലിങ് നെറ്റ്‌വർക്ക് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നിർമാണം. ആകെ 15 ട്രാക്കുകൾ നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിൽ 13 എണ്ണമാണ് ഇപ്പോൾ ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സജ്ജമായിരിക്കുന്നത്.

അൽ ഖവാനീജ് മുതൽ അൽ മംസാർ ബീച്ച് വരെയും, അൽ വർഖ മുതൽ സൈഹ് അൽ സലാം വരെയും, ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ മുതൽ ജുമൈറ വരെയുമുള്ള സൈക്ലിങ്​ ട്രാക്കുകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. കാൽനട യാത്രക്കാർക്കും സൈക്ലിങ്ങിനും ഉ​പയോഗിക്കാവുന്ന പാലങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്​. പ്രധാന റോഡുകളായ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബൈ–അൽഐൻ റോഡ്, ശൈഖ്​ സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവക്ക്​ മുകളിലൂടെയാണ്​ പാലങ്ങൾ നിർമിക്കുന്നത്​. എല്ലാ ട്രാക്കുകളും ഈ വർഷം രണ്ടാം പാദത്തിൽ പൊതുജനങ്ങൾക്ക് തുറന്നുനൽകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350648/rta-completes-construction-of-13-new-tracks-in-dubai)