---
title: "യുഎഇയിൽ ഇന്ധനവില വർധിക്കാൻ സാധ്യത; പുതിയ നിരക്കുകൾ നാളെ അറിയാം"
english_title: "Fuel prices likely to increase in UAE new prices to be announced tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350679/fuel-prices-likely-to-increase-in-uae-new-prices-to-be-announced-tomorrow"
published_at: "2026-03-30T21:36:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca9fcc8e3c0_fuel.jpg"
keywords: []
---

# യുഎഇയിൽ ഇന്ധനവില വർധിക്കാൻ സാധ്യത; പുതിയ നിരക്കുകൾ നാളെ അറിയാം

> **Lead Summary:** **അബുദാബി : **മേഖലയിലെ യുദ്ധസാഹചര്യങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചതും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യുഎഇയിലും ഓരോ മാസവും ഇന്ധനനിരക്ക് പുതുക്കുന്നത്. ഫെബ്രുവരിയിൽ ബാരലിന് 72.87 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില നിലവിൽ 114.7 ഡോളറിലേക്ക് ഉയർന്നത് യുഎഇയിലെ ഉപയോക്താക്കളെയും ബാധിച്ചേക്കും.

## Article Content

**അബുദാബി : **മേഖലയിലെ യുദ്ധസാഹചര്യങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചതും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യുഎഇയിലും ഓരോ മാസവും ഇന്ധനനിരക്ക് പുതുക്കുന്നത്. ഫെബ്രുവരിയിൽ ബാരലിന് 72.87 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില നിലവിൽ 114.7 ഡോളറിലേക്ക് ഉയർന്നത് യുഎഇയിലെ ഉപയോക്താക്കളെയും ബാധിച്ചേക്കും.

ഏപ്രിലിലെ പുതുക്കിയ പെട്രോൾ, ഡീസൽ വിലകൾ നാളെ (മാർച്ച് 31) ഔദ്യോഗികമായി പ്രഖ്യാപിക്കും. ലോകത്തെ പല രാജ്യങ്ങളിലും ഇന്ധനവിലയിൽ 80 ശതമാനം വരെ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ യുഎഇയിലും വില വർധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. മാർച്ചിൽ ഇന്ധനവിലയിൽ ലിറ്ററിന് 14 ഫിൽസ് മുതൽ 20 ഫിൽസ് വരെ വർധനവ് രേഖപ്പെടുത്തിയിരുന്നു.

നിലവിലെ നിരക്കുകൾ

∙ സൂപ്പർ 98: ലിറ്ററിന് -2.59 ദിർഹം

∙ സ്പെഷ്യൽ 95 - 2.48 ദിർഹം

∙ ഇ-പ്ലസ് 91 - 2.40 ദിർഹം

∙ ഡീസൽ - 2.72 ദിർഹം

നാളത്തെ പ്രഖ്യാപനത്തിന് ശേഷം ഏപ്രിൽ ഒന്ന് മുതലായിരിക്കും പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350679/fuel-prices-likely-to-increase-in-uae-new-prices-to-be-announced-tomorrow)