---
title: "ഷാ‌ർജയിലും ദുബായിലും ഇറാൻ ആക്രമണം; കുവൈത്ത് എണ്ണ ടാങ്കറിന് തീപിടിച്ചു"
english_title: "Iran attacks Sharjah and Dubai ,Kuwaiti oil tanker catches fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350699/iran-attacks-sharjah-and-dubai-kuwaiti-oil-tanker-catches-fire"
published_at: "2026-03-31T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb32f998342_iran_attack.jpg"
keywords: []
---

# ഷാ‌ർജയിലും ദുബായിലും ഇറാൻ ആക്രമണം; കുവൈത്ത് എണ്ണ ടാങ്കറിന് തീപിടിച്ചു

> **Lead Summary:** **അബുദാബി:[ ** യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായിലും ഷാ‌ർജയിലും ഇറാൻ ആക്രമണം. ദുബായിലെ അൽബദയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഡ്രോണിന്റെ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ തുറായ ടെലികോം കമ്പനിയുടെ ഓഫീസിനുനേരെയാണ് ആക്രമണമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

## Article Content

**അബുദാബി:[ ** യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായിലും ഷാ‌ർജയിലും ഇറാൻ ആക്രമണം. ദുബായിലെ അൽബദയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഡ്രോണിന്റെ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ തുറായ ടെലികോം കമ്പനിയുടെ ഓഫീസിനുനേരെയാണ് ആക്രമണമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

ദുബായ് തീരത്തെ എണ്ണ ടാങ്കറുകൾക്ക് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. തീരത്തുനിന്നും 34 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണം നടന്നത്. ടാങ്കറിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കുവൈത്തിന്റെ എണ്ണ കപ്പലായ അൽ സലാമിക്കുനേരെയാണ് ആക്രമണമുണ്ടായത്. 3,19,660 ടൺ ഇന്ധനശേഷിയാണ് കപ്പലിനുള്ളത്. കപ്പലിൽ പൂർണമായും എണ്ണ നിറച്ചിരുന്നതിനാൽ ചോർച്ചയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ വ്യക്തമാക്കി.

ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യുഎഇയിൽ സ്കൂളുകൾക്ക് ഏപ്രിൽ 17 വരെ ഓൺലൈൻ പഠനം നീട്ടി. യുദ്ധം നിര്‍ത്തിയാല്‍ മാത്രമേ ഇനി ചര്‍ച്ചയൊള്ളുവെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാധാന ശ്രമങ്ങളുടെ മറവില്‍ ആക്രമണം മറക്കില്ലെന്നും ഇറാന്‍ പ്രതികരിച്ചു. തുര്‍ക്കി വിദേശകാര്യമന്ത്രിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് ഇറാന്‍ കൂടുതല്‍ നിര്‍ബന്ധനകള്‍ ഏര്‍പ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350699/iran-attacks-sharjah-and-dubai-kuwaiti-oil-tanker-catches-fire)