---
title: "പൊലീസുകാരനെന്ന് വ്യാജേന വിദേശ വനിതയെ ഭീഷണിപ്പെടുത്തി കവർച്ച; ഒമാനിൽ പ്രതിയെ പൊക്കി റോയൽ ഒമാൻ പൊലീസ്"
english_title: "Robbery by threatening a foreign woman by pretending to be a policeman; Royal Oman Police arrests suspect in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350712/robbery-by-threatening-a-foreign-woman-by-pretending-to-be-a-policeman-royal-oman-police-arrests-suspect-in-oman"
published_at: "2026-03-31T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb4e34935b7_Royal_Oman_Police_arrests_suspect_in_Oman.jpg"
keywords: []
---

# പൊലീസുകാരനെന്ന് വ്യാജേന വിദേശ വനിതയെ ഭീഷണിപ്പെടുത്തി കവർച്ച; ഒമാനിൽ പ്രതിയെ പൊക്കി റോയൽ ഒമാൻ പൊലീസ്

> **Lead Summary:** മസ്കത്ത്: സീബ് വിലായത്തിൽ പൊലീസുകാരനെന്ന വ്യാജേന വിദേശ വനിതയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശ വനിതയുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ പ്രതി, ഭീഷണിപ്പെടുത്തി അവരുടെ മൊബൈൽ ഫോണും കൈവശമുണ്ടായിരുന്ന പണവും തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ ഒമാൻ പൊലീസ് അന്വേഷണം പൂർത്തിയാക്കി നിയമനടപടികൾ ആരംഭിച്ചു.

## Article Content

മസ്കത്ത്: സീബ് വിലായത്തിൽ പൊലീസുകാരനെന്ന വ്യാജേന വിദേശ വനിതയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശ വനിതയുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ പ്രതി, ഭീഷണിപ്പെടുത്തി അവരുടെ മൊബൈൽ ഫോണും കൈവശമുണ്ടായിരുന്ന പണവും തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ ഒമാൻ പൊലീസ് അന്വേഷണം പൂർത്തിയാക്കി നിയമനടപടികൾ ആരംഭിച്ചു.

വിദേശ വനിയയുടെ പരാതിയിൽ അന്വേഷണം നടത്തിയാണ് അറസ്റ്റ് . പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സീബിലെ തന്നെ മറ്റൊരു സംഭവത്തിൽ ഒരു വീട്ടിൽ മോഷണം നടത്തിയതിന് രണ്ട് ഏഷ്യൻ പൗരന്മാരെയും ആർ.ഒ.പി അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350712/robbery-by-threatening-a-foreign-woman-by-pretending-to-be-a-policeman-royal-oman-police-arrests-suspect-in-oman)