---
title: "സൗദിയിൽ കാറ്റിലും മഴയിലും ടെൻറ്​ തകർന്ന് വീണ് യുവാവ്  മരിച്ചു"
english_title: "Young man dies after tent collapses in Saudi Arabia due to wind and rain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351144/young-man-dies-after-tent-collapses-in-saudi-arabia-due-to-wind-and-rain"
published_at: "2026-04-02T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce33f15ce33_death1.jpg"
keywords: []
---

# സൗദിയിൽ കാറ്റിലും മഴയിലും ടെൻറ്​ തകർന്ന് വീണ് യുവാവ്  മരിച്ചു

> **Lead Summary:** ഹഫർ: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിൻ പട്ടണത്തി​െൻറ പ്രാന്തപ്രദേശത്തെ മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ്​ തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു. ആട്ടിടയനായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി അബ്​ദുൽ മൊയ്‌ദീൻ ആണ് മരിച്ചത്.

## Article Content

ഹഫർ: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിൻ പട്ടണത്തി​െൻറ പ്രാന്തപ്രദേശത്തെ മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ്​ തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു. ആട്ടിടയനായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി അബ്​ദുൽ മൊയ്‌ദീൻ ആണ് മരിച്ചത്.

പട്ടണത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള മരുഭൂമി മേഖലയിൽ പെരുന്നാളിന് രണ്ട് ദിവസം മുമ്പാണ് അപകടം നടന്നത്. കനത്ത കാറ്റിലും മഴയിലും ഇദ്ദേഹം താമസിച്ചിരുന്ന ടെൻറ്​ തകർന്നു വീഴുകയായിരുന്നു.

മരിച്ച അബ്​ദുൽ മൊയ്‌ദീ​ന്റെ മൃതദേഹം പോസ്​റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാതിനിൽ ഖബറടക്കി. ഒ.ഐ.സി.സി പ്രസിഡൻറ്​ വിബിൻ മറ്റത്താണ് നിയമ നടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയത്. മരുഭൂമി മേഖലകളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ താമസക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351144/young-man-dies-after-tent-collapses-in-saudi-arabia-due-to-wind-and-rain)