---
title: "പ്രവാസികൾക്ക് ആശ്വാസം; കുവൈത്ത് - ഇന്ത്യ വിമാന സർവീസ് ഏപ്രിൽ അഞ്ചു മുതൽ പുനരാരംഭിക്കുന്നു"
english_title: "Relief for expatriates Kuwait India flight service to resume from April 5"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351188/relief-for-expatriates-kuwait-india-flight-service-to-resume-from-april-5"
published_at: "2026-04-02T17:28:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce5a393335c_kuwait_airways.jpg"
keywords: []
---

# പ്രവാസികൾക്ക് ആശ്വാസം; കുവൈത്ത് - ഇന്ത്യ വിമാന സർവീസ് ഏപ്രിൽ അഞ്ചു മുതൽ പുനരാരംഭിക്കുന്നു

> **Lead Summary:** **കുവൈത്ത് സിറ്റി: [** ഗൾഫ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് നിർത്തിവച്ചിരുന്ന കുവൈത്ത് - ഇന്ത്യ വിമാന സർവീസുകൾ ഏപ്രിൽ അഞ്ചു മുതൽ പുനരാരംഭിക്കുന്നു. കുവൈത്ത് എയർവേയ്‌സാണ് പ്രവാസികൾക്ക് ആശ്വാസകരമായ ഈ പ്രഖ്യാപനം നടത്തിയത്.

## Article Content

**കുവൈത്ത് സിറ്റി: [** ഗൾഫ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് നിർത്തിവച്ചിരുന്ന കുവൈത്ത് - ഇന്ത്യ വിമാന സർവീസുകൾ ഏപ്രിൽ അഞ്ചു മുതൽ പുനരാരംഭിക്കുന്നു. കുവൈത്ത് എയർവേയ്‌സാണ് പ്രവാസികൾക്ക് ആശ്വാസകരമായ ഈ പ്രഖ്യാപനം നടത്തിയത്.

ആദ്യഘട്ടത്തിൽ കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ പുനഃസ്ഥാപിക്കുന്നത്. കൊച്ചിക്ക് പുറമെ മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും വിമാനങ്ങൾ പറന്നുതുടങ്ങും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയായിരിക്കും ഈ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി.

മേഖലയിലെ സംഘർഷം മൂലം വിമാനങ്ങൾ റദ്ദാക്കിയതോടെ മാസങ്ങളായി നാട്ടിലേക്ക് മടങ്ങാൻ കഴിയാതെയും അവധി കഴിഞ്ഞ് തിരിച്ചെത്താൻ സാധിക്കാതെയും കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് കുവൈത്ത് എയർവേയ്‌സിന്റെ ഈ തീരുമാനം വലിയ ആശ്വാസമാകും. വരുംദിവസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351188/relief-for-expatriates-kuwait-india-flight-service-to-resume-from-april-5)