---
title: "ദോഫാറിൽ വൻ മയക്കുമരുന്ന് വേട്ട: യമനി പൗരൻ പിടിയിൽ"
english_title: "Massive drug bust in Dhofar: Yemeni citizen arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351315/massive-drug-bust-in-dhofar-yemeni-citizen-arrested"
published_at: "2026-04-03T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf6ce0be145_Massive_drug_bust_in_Dhofar_Yemeni_citizen_arrested.jpg"
keywords: []
---

# ദോഫാറിൽ വൻ മയക്കുമരുന്ന് വേട്ട: യമനി പൗരൻ പിടിയിൽ

> **Lead Summary:** സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ മയക്കുമരുന്നുമായി യമനി പൗരൻ പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച ഇയാളെ റോയൽ ഒമാൻ പോലീസ് കോസ്റ്റ് ഗാർഡും മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പിടികൂടിയത്.

## Article Content

സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ മയക്കുമരുന്നുമായി യമനി പൗരൻ പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച ഇയാളെ റോയൽ ഒമാൻ പോലീസ് കോസ്റ്റ് ഗാർഡും മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പിടികൂടിയത്.

പ്രതിയുടെ കൈവശം വൻതോതിൽ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇവ സ്വന്തം ആവശ്യത്തിനും വിൽപനയ്ക്കുമായി സൂക്ഷിച്ചതാണെന്ന് പോലീസ് അറിയിച്ചു. പിടികൂടിയ പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് കടത്തിനെതിരെ കർശന പരിശോധന തുടരുമെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351315/massive-drug-bust-in-dhofar-yemeni-citizen-arrested)