---
title: "  ഹൃദയാഘാതം: പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു "
english_title: "Expatriate youth passes away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351341/expatriate-youth-passes-away-in-oman"
published_at: "2026-04-03T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf86c740893_DEAD.jpg"
keywords: []
---

#   ഹൃദയാഘാതം: പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്‌ക്കത്ത്: **ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു . കൊച്ചി കാക്കനാട് ചിറ്റേത്തുകര സ്വദേശി മണലോടി വീട്ടിൽ അബ്ദുൽ അസീസ് ആണ് മരിച്ചത്.

## Article Content

**മസ്‌ക്കത്ത്: **ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു . കൊച്ചി കാക്കനാട് ചിറ്റേത്തുകര സ്വദേശി മണലോടി വീട്ടിൽ അബ്ദുൽ അസീസ് ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ഗാലയിലെ റോയൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണം. ഗാലയിലെ ഒരു ട്രക്ക് സ്പെയർപാർട്സ് ഷോപ്പിൽ 15 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. മാതാവ് സൽമത്ത്, പിതാവ് പരേതനായ ഷംസുദ്ദീൻ, അംഷാജ് സഹോദരൻ. കൗള ഹോസ്പിറ്റലിൽ വെച്ച് എംബാമിംഗ് നടപടികൾ പൂർത്തീകരിച്ചതിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351341/expatriate-youth-passes-away-in-oman)