---
title: "സൗദിയിൽ ഡ്രൈവിങ് സീറ്റിൽ എഴുന്നേറ്റ് നിന്ന് വണ്ടിയോടിച്ചു, കയ്യോടെ പിടികൂടി അധികൃതർ"
english_title: "Authorities caught a man red-handed driving a car while standing up in the driver seat in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351386/authorities-caught-a-man-red-handed-driving-a-car-while-standing-up-in-the-driver-seat-in-saudi-arabia"
published_at: "2026-04-03T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfa52d60a6d_driving.jpg"
keywords: []
---

# സൗദിയിൽ ഡ്രൈവിങ് സീറ്റിൽ എഴുന്നേറ്റ് നിന്ന് വണ്ടിയോടിച്ചു, കയ്യോടെ പിടികൂടി അധികൃതർ

> **Lead Summary:** **റിയാദ്: [** സൗദി തലസ്ഥാന നഗരത്തിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി സാഹസിക പ്രകടനം നടത്തിയ വാഹന ഉടമയെ ട്രാഫിക് പൊലീസ് വിഭാഗം പിടികൂടി. വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവിങ് സീറ്റിൽ നിന്നും എഴുന്നേറ്റ് മാറിനിന്ന് ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.

## Article Content

**റിയാദ്: [** സൗദി തലസ്ഥാന നഗരത്തിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി സാഹസിക പ്രകടനം നടത്തിയ വാഹന ഉടമയെ ട്രാഫിക് പൊലീസ് വിഭാഗം പിടികൂടി. വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവിങ് സീറ്റിൽ നിന്നും എഴുന്നേറ്റ് മാറിനിന്ന് ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.

പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റിയാദ് ട്രാഫിക് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നിയമലംഘകൻ പിടിയിലായത്. വാഹനം ഓടിക്കൊണ്ടിരിക്കെ സീറ്റിൽ നിന്നും മാറി നിൽക്കുന്നത് വഴി സ്വന്തം ജീവനും മറ്റു യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന രീതിയിലായിരുന്നു ഇയാളുടെ പ്രകടനം.

പിടിയിലായ വ്യക്തിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മറൂർ) അറിയിച്ചു. റോഡുകളിലെ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351386/authorities-caught-a-man-red-handed-driving-a-car-while-standing-up-in-the-driver-seat-in-saudi-arabia)