---
title: "മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസി മലയാളി അന്തരിച്ചു"
english_title: "A native of Veliyankode, Malappuram, passed away due to a heart attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351429/a-native-of-veliyankode-malappuram-passed-away-due-to-a-heart-attack"
published_at: "2026-04-04T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d06c0abe6ba_DEAD.jpg"
keywords: []
---

# മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസി മലയാളി അന്തരിച്ചു

> **Lead Summary:** **മനാമ: ** ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി അബൂബക്കർ ഹൃദയഘാതം മൂലം അന്തരിച്ചു.

## Article Content

**മനാമ: ** ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി അബൂബക്കർ ഹൃദയഘാതം മൂലം അന്തരിച്ചു.

മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച വിവാഹം നടക്കാനിരിക്കെയാണ് ആകസ്മികമായ ഈ വേർപാട് സംഭവിച്ചത്. ​ഒ.ഐ.സി.സി മലപ്പുറം ജില്ല സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു.

ബഹ്റൈൻ മലപ്പുറം ഡിസ്‌ട്രിക് ഫോറം എക്സിക്യൂട്ടീവ് അംഗം, മുഹറഖ് മലയാളി സമാജം അംഗം എന്നിവയിൽ അടക്കം നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിൽ നിറ സാന്നിധ്യമായിരുന്നു. ബഹ്‌റൈനിലെ റസ്റ്റാറന്റ് ജീവനക്കാരനായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351429/a-native-of-veliyankode-malappuram-passed-away-due-to-a-heart-attack)