---
title: "ഇറാൻ ആക്രമണം; അബൂദബിയിൽ ഒരു മരണം, നാലുപേർക്ക്​ പരിക്ക്​"
english_title: "Iran attack; One dead, four injured in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351430/iran-attack-one-dead-four-injured-in-abu-dhabi"
published_at: "2026-04-04T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d06ffc1e4e7_uae.jpg"
keywords: []
---

# ഇറാൻ ആക്രമണം; അബൂദബിയിൽ ഒരു മരണം, നാലുപേർക്ക്​ പരിക്ക്​

> **Lead Summary:** **അബൂദബി: **വ്യോമപ്രതിരോധത്തിനിടെ ചീളുകൾ പതിച്ച്​ അബൂദബി ഹബ്ഷാൻ ഗ്യാസ് സൗകര്യത്തിൽ ഒരു മരണം. സംഭവസ്ഥലത്ത്​ ഒഴിപ്പിക്കൽ നടപടിക്കിടെ ഈജിപ്ഷ്യൻ പൗരൻ മരിച്ചതായാണ്​ അധികൃതർ വെളിപ്പെടുത്തിയത്​.

## Article Content

**അബൂദബി: **വ്യോമപ്രതിരോധത്തിനിടെ ചീളുകൾ പതിച്ച്​ അബൂദബി ഹബ്ഷാൻ ഗ്യാസ് സൗകര്യത്തിൽ ഒരു മരണം. സംഭവസ്ഥലത്ത്​ ഒഴിപ്പിക്കൽ നടപടിക്കിടെ ഈജിപ്ഷ്യൻ പൗരൻ മരിച്ചതായാണ്​ അധികൃതർ വെളിപ്പെടുത്തിയത്​.

കൂടാതെ, നാല് പേർക്ക് ചെറുതായി പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ട് പേർ പാകിസ്താനികളും രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരുമാണ്. എയർ ഡിഫൻസ് സംവിധാനം വിജയകരമായി ആക്രമണം തടഞ്ഞതിനെ തുടർന്ന് വീണ അവശിഷ്ടങ്ങൾ കാരണം രണ്ട് സ്ഥലങ്ങളിലാണ്​ ഇവിടെ തീപിടിത്തമുണ്ടായത്​.

അടിയന്തര രക്ഷാപ്രവർത്തന സംഘം അതിവേഗം ഇടപെട്ട് അഗ്​നിബാധ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ഇവിടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വിലയിരുത്തൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗികമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351430/iran-attack-one-dead-four-injured-in-abu-dhabi)