---
title: "ഒമാനിലെ ഖാബൂറയിൽ കുട്ടിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Child found drowned in Qaboora, Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351555/child-found-drowned-in-qaboora-oman"
published_at: "2026-04-04T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0ec525345e_vehcle.jpg"
keywords: []
---

# ഒമാനിലെ ഖാബൂറയിൽ കുട്ടിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **മസ്‌കത്ത്: **ഒമാൻ വടക്കൻ ബാത്തിനയിലെ ഖാബൂറയിൽ കുട്ടിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ വാദിയിലാണ് അപകടമുണ്ടായത്. കുട്ടിയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**മസ്‌കത്ത്: **ഒമാൻ വടക്കൻ ബാത്തിനയിലെ ഖാബൂറയിൽ കുട്ടിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ വാദിയിലാണ് അപകടമുണ്ടായത്. കുട്ടിയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുങ്ങിമരണത്തിനിടയാക്കിയ സാഹചര്യം സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികളിലിറങ്ങരുതെന്നും അധികൃതർ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351555/child-found-drowned-in-qaboora-oman)