---
title: " മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു "
english_title: "Former expatriate passes away in his homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351585/former-expatriate-passes-away-in-his-homeland"
published_at: "2026-04-04T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d117be1f0cb_death.jpg"
keywords: []
---

#  മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്: ** ഒമാനിലെ മുൻ പ്രവാസിയായിരുന്ന മലപ്പുറം മങ്കട അരിപ്ര മാമ്പ്ര മുഹമ്മദ് ബഷീർ നാട്ടിൽ അന്തരിച്ചു . 36 വർഷത്തോളം ഒമാനിൽ ട്രാൻസ്ലേറ്ററായി ജോലി ചെയ്തിരുന്നു. 2023 ലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

## Article Content

**മസ്കത്ത്: ** ഒമാനിലെ മുൻ പ്രവാസിയായിരുന്ന മലപ്പുറം മങ്കട അരിപ്ര മാമ്പ്ര മുഹമ്മദ് ബഷീർ നാട്ടിൽ അന്തരിച്ചു . 36 വർഷത്തോളം ഒമാനിൽ ട്രാൻസ്ലേറ്ററായി ജോലി ചെയ്തിരുന്നു. 2023 ലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

മക്കളെ സന്ദർശിക്കാൻ കഴിഞ്ഞ വർഷം ഡിസംബറിലാണ് അവസാനമായി ഒമാൻ സന്ദർശിച്ചത്. ഭാര്യ:ജമീല ബഷീർ. മക്കൾ: ജസീന ബഷീർ (അധ്യാപിക, ഇന്ത്യൻ സ്കൂൾ മുലദ്ദ), ജവാദ് ബഷീർ (ഫ്ലൂയിഡ് ടെക്നോളജി, ഗാല), ജവാഹിർ ബഷീർ (കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി, എം.ഇ.എസ് എൻജി. കോളജ് കുറ്റിപ്പുറം).

മരുമക്കൾ: ഹാഷിം (അധ്യാപകൻ, ഒമാൻ), ഹാദി ഏലച്ചോല (കൂട്ടിലങ്ങാടി). സഹോദരങ്ങൾ: അബ്ദുറസാഖ് (റിട്ട. അധ്യാപകൻ, അരിപ്ര), ഹിദായത്തുല്ല (റിട്ട. ഡിവൈ.എസ്.പി), ഫിറോസ്ഖാൻ (അരിപ്ര), അബ്ദുൽ ഷുക്കൂർ (സൗദി), സാബിറ (മൂർക്കനാട്), സൈനബ (അരിപ്ര), പരേതനായ അബ്ദുൽ റഷീദ്. ഖബറടക്കം ഞായറാഴ്ച വൈകിട്ട് മൂന്നിന് അരിപ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351585/former-expatriate-passes-away-in-his-homeland)